---
title: "#keralolsavam | വടകര ബ്ലോക്ക് കേരളോത്സവം 17 ന് തുടങ്ങും"
english_title: "#Vadakara #Block #keralolsavam #start #17th"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/151921/vadakara-block-keralolsavam-start-17th"
published_at: "2023-10-08T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6522436dabd24_33.jpg"
keywords: []
---

# #keralolsavam | വടകര ബ്ലോക്ക് കേരളോത്സവം 17 ന് തുടങ്ങും

> **Lead Summary:** **വടകര: **വടകര ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ഒക്ടോബർ 17 മുതൽ 31 വരെ നടത്താൻ സംഘാടക സമിതി രൂപീകരിച്ചു. കായിക ഇനങ്ങളിൽ അത് ലറ്റിക്സ്, ഫുട്ബോൾ മത്സരങ്ങൾ മടപ്പള്ളി കോളേജ് ഗ്രൗണ്ടിലും കലാമത്സരങ്ങൾ ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിലും നടക്കും.

## Article Content

**വടകര: **വടകര ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ഒക്ടോബർ 17 മുതൽ 31 വരെ നടത്താൻ സംഘാടക സമിതി രൂപീകരിച്ചു. കായിക ഇനങ്ങളിൽ അത് ലറ്റിക്സ്, ഫുട്ബോൾ മത്സരങ്ങൾ മടപ്പള്ളി കോളേജ് ഗ്രൗണ്ടിലും കലാമത്സരങ്ങൾ ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിലും നടക്കും.

ഷട്ടിൽ മത്സരങ്ങൾക്ക് മുക്കാളിയും വോളിബോളിന് ഓർക്കാട്ടേരി കച്ചേരി മൈതാനിയും, ക്രിക്കറ്റ് ചോമ്പാൽ മിനിസ്റ്റേഡിയവും വേദിയാവും. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ഗിരിജ അദ്ധ്യക്ഷത വഹിച്ചു.

ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി പി മിനിക, ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജിത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായ ശശികല ദിനേശൻ, കെ പി സൗമ്യ, കെ എം സത്യൻ, ജോ: ബിഡി. ഒ സ്വപ്ന,യുവജനക്ഷേമ ബോർഡ് ബ്ലോക്ക് കോ ഓർഡിനേറ്റർ ഇ കെ വൈകുണ്ഠനാഥ്‌, എം പി ബാബു, പ്രദീപ് ചോമ്പാല, ടി സുനീഷ്, വി മധുസൂദനൻ, ഷുഹൈബ് കുന്നതത്, യു എ റഹീം, മുബാസ് കല്ലേരി, ടി എൻ കെ ശശീന്ദ്രൻ, ബാബു പറമ്പത്ത്, രേവതി പേരുവാണ്ടിയിൽ, എം സ്വപ്ന, പി പി രാജൻ എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ കെ പി ഗിരിജ (ചെയർ), ദീപുരാജ് (ജന കൺ).

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/151921/vadakara-block-keralolsavam-start-17th)