---
title: "#parco | സെര്‍വിക്കൽ-ബ്രെസ്റ്റ് ക്യാന്‍സര്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു"
english_title: "#Organized #cervical #breast #cancer #awarenessclass #parco"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/151929/organized-cervical-breast-cancer-awarenessclass-parco"
published_at: "2023-10-08T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65224b469533a_44.jpg"
keywords: []
---

# #parco | സെര്‍വിക്കൽ-ബ്രെസ്റ്റ് ക്യാന്‍സര്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

> **Lead Summary:** **വടകര: ** പാര്‍കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസും മാഹി പാറാല്‍ ജുമാ മസ്ജിദും സംയുക്തമായി സ്ത്രീകള്‍ക്കുള്ള സൗജന്യ സെര്‍വിക്കൽ-ബ്രെസ്റ്റ് ക്യാന്‍സര്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പാറാല്‍ ജുമാ മസാജിദ് മദ്രസയില്‍ നടന്ന ക്യാമ്പ് പാറാല്‍ ജുമാ മസ്ജിദ് സെക്രട്ടറി പി സി ഷുക്കൂര്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര: ** പാര്‍കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസും മാഹി പാറാല്‍ ജുമാ മസ്ജിദും സംയുക്തമായി സ്ത്രീകള്‍ക്കുള്ള സൗജന്യ സെര്‍വിക്കൽ-ബ്രെസ്റ്റ് ക്യാന്‍സര്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പാറാല്‍ ജുമാ മസാജിദ് മദ്രസയില്‍ നടന്ന ക്യാമ്പ് പാറാല്‍ ജുമാ മസ്ജിദ് സെക്രട്ടറി പി സി ഷുക്കൂര്‍ ഉദ്ഘാടനം ചെയ്തു.

പാര്‍കോ ഹോസ്പിറ്റല്‍ സീനിയര്‍ ഗൈനക്കോളജിസ്റ്റ് ജി. കല്‍പന ബോധവല്‍ക്കരണ ക്ലാസ്സിന് നേതൃത്വം നല്‍കി. പാര്‍കോ ഹോസ്പിറ്റല്‍ എമര്‍ജന്‍സി വിഭാഗത്തിലെ ഡോ. റയീസ്, നേഴ്‌സുമാരായ അബ്ദുല്‍ മുഹ്‌സിന്‍, മുഹമ്മദ് മിര്‍സ എന്നിവര്‍ ബേസിക് ലൈഫ് സപ്പോര്‍ട്ട് ട്രെയിനിംഗ് ക്ലാസെടുത്തു.

ഡോ. ഫാത്തിമ വര്‍ദ വിശിഷ്ടാതിഥി ആയിരുന്നു. പാര്‍കോ ഹോസ്പിറ്റല്‍ ചീഫ് കോഓര്‍ഡിനേറ്റര്‍ പ്രജി മേനോന്‍, സുലൈമാന്‍ മാസ്റ്റര്‍, ഫഹീം സമീര്‍, അമീന്‍, ആദം സമീര്‍ എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/151929/organized-cervical-breast-cancer-awarenessclass-parco)