---
title: "#backtoschool | 'തിരികെ സ്കൂളിലേക്ക്'; ഓർമ്മകൾ പേറി ഒരു വട്ടം കൂടി അവർ അസംബ്ലിയിൽ എത്തി "
english_title: "#backtoschool #They #came #assembly #one #moretime #after #reminiscing"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/151959/backtoschool-they-came-assembly-one-moretime-after-reminiscing"
published_at: "2023-10-08T14:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65226ac08c743_7.jpg"
keywords: []
---

# #backtoschool | 'തിരികെ സ്കൂളിലേക്ക്'; ഓർമ്മകൾ പേറി ഒരു വട്ടം കൂടി അവർ അസംബ്ലിയിൽ എത്തി 

> **Lead Summary:** **കടമേരി: **കേരള തദ്ദേശഭരണ വകുപ്പ് കുടുബശ്രീ മിഷന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന തിരികെ സ്കൂളിലേക്ക് പരിപാടിയുടെ ആയഞ്ചേരി സി ഡി എസ് തല ഉദ്ഘാടനം കടമേരി ആർ എസി എച്ച് എസ്സ് എസ്സിൽ അരങ്ങേറി.

## Article Content

**കടമേരി: **കേരള തദ്ദേശഭരണ വകുപ്പ് കുടുബശ്രീ മിഷന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന തിരികെ സ്കൂളിലേക്ക് പരിപാടിയുടെ ആയഞ്ചേരി സി ഡി എസ് തല ഉദ്ഘാടനം കടമേരി ആർ എസി എച്ച് എസ്സ് എസ്സിൽ അരങ്ങേറി.

ആവേശഭരിതരായി യൂണിഫോം ധരിച്ച് കാലത്ത് സ്കൂളിൽ എത്തിച്ചേർന്ന പഠിതാക്കളായ കുടുബശ്രീ അംഗങ്ങൾ 9.30ന് ആദ്യ ബെൽ മുഴങ്ങിയപ്പോൾ കളി ചിരി തമാശകൾ മതിയാക്കി ക്ലാസുകളിൽ കയറി നിശബ്ദത പാലിച്ചു. 9.45ന് രണ്ടാമത്തെ ബെൽ അടിച്ചപ്പോൾ തികഞ്ഞ അച്ചടക്കത്തോടെ വരിയായി സ്കൂൾ ഗ്രൗണ്ടിൽ എത്തി അസംബ്ലിയിൽ അണിനിരന്നു.

സി ഡി എസ് ചെയർപേഴ്സൺ ഷിജില എൻ കെ എല്ലാവരേയും സ്വാഗതം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കാട്ടിൽ മൊയ്തു മാസ്റ്ററുടെ അധ്യക്ഷതയിൽ തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം ലീന കുടുബശ്രീ പതാക വീശി പരിപാടി ഉദ്ഘാടനം ചെയ്തു.

കുടുബശ്രീയുടെ മുദ്രാഗീതം, ശുചിത്വ പ്രതിജ്ഞ, ദേശീയ ഗാനത്തോടെ 15 മിനുറ്റ് നീണ്ട് നിന്ന അസംബ്ലി അവസാനിച്ച് കൃത്യം 10 മണിക്ക് ക്ലാസ് ആരംഭിച്ചു. കുടുബശ്രീ അംഗങ്ങളായ പരിശീലനം നേടിയ ആർ പി മാരാണ് 4.30 വരെ നീണ്ടു നിൽക്കുന്ന ക്ലാസ് കൈകാര്യം ചെയ്യുന്നത്.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരള കൊള്ളിക്കാവിൽ, സ്ഥിരം സമിതി അധ്യക്ഷൻ ടി.വി.കുഞ്ഞിരാമൻ മാസ്റ്റർ, പഞ്ചായത്ത് മെമ്പർമാരായ ടി സജിത്ത്, പി.കെ ഹാരിസ് മാസ്റ്റർ, പി.രവീന്ദ്രൻ, ശ്രീലത എൻ.പി, എ സുരേന്ദ്രൻ സ്കൂൾ പ്രധാന അധ്യാപകൻ ലത്തീഫ്‌ മാസ്റ്റർ, രാഷ്ടീയ പാർട്ടി പ്രതിനിധികളായ ശ്രീജി ലാൽ കെ, കെ സി രവി, ഷിബിൻ, ഷിജിൽ, വൈസ് ചെയർപേഴ്സൺ ഷീമ തറമൽ, രാധ ചാലിൽ, അസ്മ എൻ കെ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/151959/backtoschool-they-came-assembly-one-moretime-after-reminiscing)