---
title: "#arrested | വടകരയിൽ നിന്നും വിദേശ മദ്യം പിടികൂടി എക്സൈസ് സംഘം "
english_title: "#Excise #team #seized #foreignliquor #Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/151997/excise-team-seized-foreignliquor-vadakara"
published_at: "2023-10-08T17:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65229c4beef8f_888.jpg"
keywords: []
---

# #arrested | വടകരയിൽ നിന്നും വിദേശ മദ്യം പിടികൂടി എക്സൈസ് സംഘം 

> **Lead Summary:** **വടകര: **വടകരയിൽ നിന്നും വിദേശ മദ്യം പിടികൂടി എക്സൈസ് സംഘം പിടികൂടി. ഐ ബി പ്രിവന്റീവ് ഓഫീസർ പ്രമോദ് പുളിക്കൂലിന്റെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മദ്യം പിടികൂടിയത്.

## Article Content

**വടകര: **വടകരയിൽ നിന്നും വിദേശ മദ്യം പിടികൂടി എക്സൈസ് സംഘം പിടികൂടി. ഐ ബി പ്രിവന്റീവ് ഓഫീസർ പ്രമോദ് പുളിക്കൂലിന്റെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മദ്യം പിടികൂടിയത്.

മലപ്പുറം സ്വദേശി കാലൊടി വീട്ടിൽ സക്കീറാണ് പിടിയിലായത്. അഴിയൂരിൽ നിന്നും മാഹി റെയിൽവെ സ്റ്റേഷനിലേക്ക് പോകുന്ന റോഡിൽ ഷംസ് ഓഡിറ്റോറിയത്തിന്റെ ഗെയ്റ്റിന് മുൻവശത്തു ടി റോഡിൽ നിന്നുമാണ് 20 ലിറ്റർ മാഹി വിദേശ മദ്യം പിടികൂടിയത്.

ഇന്ന് ഉച്ചക്ക് 12.15 യോടെയായിരുന്നു സംഭവം. വടകര എക്സൈസ് സര്‍ക്കിള്‍ ഓഫിസിലെ പ്രിവന്റീവ് ഓഫീസർ അബ്ദുൾ സമദ് കെ കെയും സിവിൽ എക്സൈസ് ഓഫീസർമാരായ സുനീഷ് എൻ എസ്, ഷംസുദ്ദീൻ കെ.ടി എന്നിവരാണ് സംഘത്തിലുണ്ടായത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/151997/excise-team-seized-foreignliquor-vadakara)