---
title: "#thozhilurappupadhathi | തൊഴിലുറപ്പ് പദ്ധതി; ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് കാർഷിക മേഖലയിലേക്ക്"
english_title: "#thozhilurappupadhathi #ayanchery #GramaPanchayat #Agricultural #Sector"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/152186/thozhilurappupadhathi-ayanchery-gramapanchayat-agricultural-sector"
published_at: "2023-10-09T13:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6523b6755747f_new6.jpg"
keywords: []
---

# #thozhilurappupadhathi | തൊഴിലുറപ്പ് പദ്ധതി; ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് കാർഷിക മേഖലയിലേക്ക്

> **Lead Summary:** **ആയഞ്ചേരി: **കാർഷിക ഉല്പാദന വർദ്ധനവിന് തൊഴിലുറപ്പ് പദ്ധതിയെ ഉപയോഗപ്പെടുത്താനുള്ള സർക്കാർ നിർദ്ദേശത്തിന്റെ ഭാഗമായി ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12ാം വാർഡിൽ ക്ഷീര കർഷകരെ സഹായിക്കുന്നതിന് തീറ്റപ്പുൽ കൃഷിക്ക് തുടക്കമായി.

## Article Content

**ആയഞ്ചേരി: **കാർഷിക ഉല്പാദന വർദ്ധനവിന് തൊഴിലുറപ്പ് പദ്ധതിയെ ഉപയോഗപ്പെടുത്താനുള്ള സർക്കാർ നിർദ്ദേശത്തിന്റെ ഭാഗമായി ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12ാം വാർഡിൽ ക്ഷീര കർഷകരെ സഹായിക്കുന്നതിന് തീറ്റപ്പുൽ കൃഷിക്ക് തുടക്കമായി.

മൂന്ന് ലക്ഷത്തി അറുപതിനായിരം രൂപ നീക്കിവെച്ച് 1100 തൊഴിൽ സൃഷ്ടിക്കാനുള്ള പ്രവൃത്തിക്കാണ് അംഗീകാരം ലഭിച്ചത്. ആറ് ഇടങ്ങളിലായി 98 തൊഴിലാളികളാണ് പ്രവൃത്തി തുടങ്ങിയത്. ക്ഷീര കർഷകർ കൂടുതലുള്ള മേഖലയാണ് ആദ്യ ഘട്ടം തിരഞ്ഞെടുത്തത്.

കുറ്റിയിൽ പറമ്പിൽ വെച്ച് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.വി.കുഞ്ഞിരാമൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സീന ഇ കെ അധ്യക്ഷം വഹിച്ചു. തൊഴിലുറപ്പ് ഓവർസിയർ മുജീബ് റഹ്മാൻ, നാരായണി വി.കെ, ലീല ഇ.കെ, റീന വരാക്കണ്ടി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/152186/thozhilurappupadhathi-ayanchery-gramapanchayat-agricultural-sector)