---
title: "വഖഫ് നിയമനം  ; എംഎസ്എഫും  പ്രക്ഷോഭത്തിലേക്ക്"
english_title: " Waqf protection; And MSF To the agitation"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/15220/waqf-protection-and-msf-to-the-agitation"
published_at: "2021-12-09T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b1a38024f4e_msf vatakara.jpg"
keywords: []
---

# വഖഫ് നിയമനം  ; എംഎസ്എഫും  പ്രക്ഷോഭത്തിലേക്ക്

> **Lead Summary:** വടകര : വഖഫ് സംരക്ഷണറാലിയുടെ വിജയത്തിന് വിദ്യാര്‍ത്ഥികള്‍ കര്‍മ്മനിരതരായി രംഗത്തിറങ്ങണമെന്ന് എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍ പറഞ്ഞു.വഖഫ് നിയമനം ഇടത് ഗൂഡാലോചനക്കെതിരെ മുസ്ലിം ലീഗ് വഖഫ് സംരക്ഷണ റാലിയുടെ പ്രചരണാര്‍ത്ഥം വടകര നിയോജക മണ്ഡലം എം എസ് എഫ് സംഘടിപ്പിച്ച പ്രചരണ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

വടകര : വഖഫ് സംരക്ഷണറാലിയുടെ വിജയത്തിന് വിദ്യാര്‍ത്ഥികള്‍ കര്‍മ്മനിരതരായി രംഗത്തിറങ്ങണമെന്ന് എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍ പറഞ്ഞു.വഖഫ് നിയമനം ഇടത് ഗൂഡാലോചനക്കെതിരെ മുസ്ലിം ലീഗ് വഖഫ് സംരക്ഷണ റാലിയുടെ പ്രചരണാര്‍ത്ഥം വടകര നിയോജക മണ്ഡലം എം എസ് എഫ് സംഘടിപ്പിച്ച പ്രചരണ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയോജകമണ്ഡലം എം എസ് എഫ് പ്രസിഡന്റ് സഫീര്‍ കെ കെ അധ്യക്ഷത വഹിച്ചു. ജില്ല എം എസ് എഫ് സെക്രട്ടറി അന്‍സീര്‍ പനോളി മുഖ്യപ്രഭാഷണം നടത്തി.വഖഫ് നിയമനം; പി എസ് സി ക്ക് വിട്ട ഇടത് അജണ്ട തിരുത്തും വരെ പ്രക്ഷോഭത്തിന് മുസ്ലിം ലീഗ് നേതൃത്വം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുബഷിര്‍ പി കെ, സഹല്‍ അമീന്‍, അല്‍ത്താഫ് എം കെ, ഷബീര്‍ എന്നിവര്‍ സംബന്ധിച്ചു. ആസിഫ് ഒ കെ സ്വാഗതവും ഹിജാസ് വി പി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/15220/waqf-protection-and-msf-to-the-agitation)