---
title: "#Scheme | 'സമൃദ്ധി കൃഷി വികസന പദ്ധതി'; കുറ്റിക്കുരുമുളക് തൈ വിതരണം ചെയ്തു"
english_title: "#Samriddhi #agriculture #Development #Scheme #pepper #seedlings #distributed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/152262/samriddhi-agriculture-development-scheme-pepper-seedlings-distributed"
published_at: "2023-10-09T19:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6524031037336_news6.jpg"
keywords: []
---

# #Scheme | 'സമൃദ്ധി കൃഷി വികസന പദ്ധതി'; കുറ്റിക്കുരുമുളക് തൈ വിതരണം ചെയ്തു

> **Lead Summary:** **വടകര: ** വടകര നഗരസഭയിലെ അഴിത്തല വാർഡിൽ 'സമൃദ്ധി കൃഷി വികസന പദ്ധതി'യുടെ ഭാഗമായി കുറ്റികുരുമുളക് തൈ വിതരണം ചെയ്തു. വാർഡ് കൗൺസിലർ പിവി ഹാഷിം കർഷകർക്ക് തൈ വിതരണം നടത്തി ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര: ** വടകര നഗരസഭയിലെ അഴിത്തല വാർഡിൽ 'സമൃദ്ധി കൃഷി വികസന പദ്ധതി'യുടെ ഭാഗമായി കുറ്റികുരുമുളക് തൈ വിതരണം ചെയ്തു. വാർഡ് കൗൺസിലർ പിവി ഹാഷിം കർഷകർക്ക് തൈ വിതരണം നടത്തി ഉദ്ഘാടനം ചെയ്തു.

ഭാരതീയ സുഗന്ധ വിള ഗവേഷണ കേന്ദ്രത്തിന്റെ ഏറ്റവും നൂതനമായ ഒരു കുരുമുളക് വളർത്തൽ രീതിയാണ് കുറ്റിക്കുരുമുളക്. ഒരു വീട്ടിലേക്ക് ആവശ്യമായ കുരുമുളക് ഈ വളർത്തു രീതിയിൽ നിന്ന് ലഭ്യമാണ്.

പേരു പോലെതന്നെ കുറ്റിക്കുരുമുളക് ഒരു കുള്ളൻ കുരുമുളകാണ്. സാധാരണ കുരുമുളകിനേക്കാൾ ചെലവ് കുറഞ്ഞതാണ് കുറ്റിക്കുരുമുളകിന്റെ വിളവെടുപ്പ് .

അപേക്ഷ സമർപ്പിച്ചവരിൽ നിന്നും മുൻഗണന നിശ്ചയിച്ച് നാല് തൈകൾ വീതമാണ് കർഷകർക്ക് നൽകിയത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/152262/samriddhi-agriculture-development-scheme-pepper-seedlings-distributed)