---
title: "വടകരയില്‍ എയര്‍കണ്ടീഷന്‍ & റഫ്രിജറേഷന്‍ തൊഴിലാളികള്‍ ഒത്തുകൂടി"
english_title: "Air Condition & Refrigeration in Vadakara Workers gathered"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/15237/air-condition-refrigeration-in-vadakara-workers-gathered"
published_at: "2021-12-09T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b1b5d8f3fe3_hv acr .jpg"
keywords: []
---

# വടകരയില്‍ എയര്‍കണ്ടീഷന്‍ & റഫ്രിജറേഷന്‍ തൊഴിലാളികള്‍ ഒത്തുകൂടി

> **Lead Summary:** വടകര: എയര്‍കണ്ടീഷന്‍ & റഫ്രിജറേഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സംഘടനയായ ഹീറ്റിങ് വെന്റിലേഷന്‍ എയര്‍ കണ്ടീഷന്‍ & റഫ്രിജറേഷന്‍.. എംപ്ലോയീസ് അസോസിയേഷന്‍ ന്റെ ഏഴാമത് വടകര താലൂക്ക് വാര്‍ഷിക സമ്മേളനം വടകര ടൗണ്‍ ഹാളില്‍ വച്ച് നടന്നു. സമ്മേളനം കെ.കെ രമ എംഎല്‍എ ഉദ്ഘാടനം ചെയ്തു .

## Article Content

വടകര: എയര്‍കണ്ടീഷന്‍ & റഫ്രിജറേഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സംഘടനയായ ഹീറ്റിങ് വെന്റിലേഷന്‍ എയര്‍ കണ്ടീഷന്‍ & റഫ്രിജറേഷന്‍.. എംപ്ലോയീസ് അസോസിയേഷന്‍ ന്റെ ഏഴാമത് വടകര താലൂക്ക് വാര്‍ഷിക സമ്മേളനം വടകര ടൗണ്‍ ഹാളില്‍ വച്ച് നടന്നു. സമ്മേളനം കെ.കെ രമ എംഎല്‍എ ഉദ്ഘാടനം ചെയ്തു .

ആഗോള തലത്തില്‍ ഈ മേഖലയില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ക്ക് അനുസരിച്ച് മെമ്പര്‍മാര്‍ക്ക് സാങ്കേതിക പരിശീലനം നല്‍കുക എന്നതാണ് സംഘടനയുടെ ലക്ഷ്യം. സംഘടനയുടെ സംസ്ഥാന സെക്രട്ടറി തമ്പി പോള്‍ മുഖ്യ പ്രഭാഷണം നടത്തി.

വടകര താലൂക്ക് പ്രസിഡന്റ് ദീപേഷിന്റെ അധ്യക്ഷതയില്‍ കോഴിക്കോട് ജില്ലാ ജോയിന്റ് സെക്രട്ടറി എം. ടി മനോജ് സ്വാഗതവും താലൂക്ക് കമ്മിറ്റി അംഗം നവജേഷ് തീക്കുനി നന്ദിയും പറഞ്ഞു.

സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ എ സുരേന്ദ്രന്‍,ജില്ലാ പ്രസിഡന്റ് ഫൈസല്‍ ഇബ്രാഹിം കൂടാതെ ദിലീഷ് കുമാര്‍ ,വേണു , സജീഷ് കെ പി, അബൂബക്കര്‍ സിദ്ദീഖ്, ഗിരീഷ്, അനില്‍കുമാര്‍, സാജിദ് എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/15237/air-condition-refrigeration-in-vadakara-workers-gathered)