---
title: "#Balamitratwopointzero  | ബാലമിത്ര ടു പോയിന്റ് സീറോ; ആയഞ്ചേരി കുടുബാരോഗ്യ കേന്ദ്രം പരിശീലന പരിപാടി സംഘടിപ്പിച്ചു"
english_title: "#Balamitratwopointzero #Ayanchery #Family #Health #Center #organized #training #program"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/152469/balamitramtopointzero-ayanchery-family-health-center-organized-training-program"
published_at: "2023-10-10T15:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65251b76962a6_news8.jpg"
keywords: []
---

# #Balamitratwopointzero  | ബാലമിത്ര ടു പോയിന്റ് സീറോ; ആയഞ്ചേരി കുടുബാരോഗ്യ കേന്ദ്രം പരിശീലന പരിപാടി സംഘടിപ്പിച്ചു

> **Lead Summary:** **ആയഞ്ചേരി: **ആരോഗ്യ വകുപ്പിന്റെ കുഷ്ഠരോഗ നിർമ്മാർജ്ജന പദ്ധതിയുടെ ഭാഗമായ് കുട്ടികളിൽ രോഗലക്ഷണങ്ങൾ കണ്ടുപിടിക്കുന്നതിനുള്ള ബാലമിത്ര ടു പോയിന്റ് സീറോ പരിപാടിയുടെ പരിശീലനം ആയഞ്ചേരി പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നു.

## Article Content

**ആയഞ്ചേരി: **ആരോഗ്യ വകുപ്പിന്റെ കുഷ്ഠരോഗ നിർമ്മാർജ്ജന പദ്ധതിയുടെ ഭാഗമായ് കുട്ടികളിൽ രോഗലക്ഷണങ്ങൾ കണ്ടുപിടിക്കുന്നതിനുള്ള ബാലമിത്ര ടു പോയിന്റ് സീറോ പരിപാടിയുടെ പരിശീലനം ആയഞ്ചേരി പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നു.

പഞ്ചായത്തിലെ 25 അംഗൻവാടികളിൽ നിന്നും 17 സ്ക്കൂളുകളിൽ നിന്നും വർക്കർമാരും അധ്യാപകരും പങ്കെടുത്ത പരീശീലനം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിഗ് കമ്മിറ്റി ചെയർമാൻ ടി.വി.കുഞ്ഞിരാമൻ മാസ്റ്ററുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് കാട്ടിൽ മൊയ്തു മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

മൂന്ന് വയസ്സ് മുതൽ പതിനെട്ട് വയസ്സു വരെയുള്ള കുട്ടികളെ സ്ക്രീനിംഗിന് വിധേയമാക്കി ലക്ഷണങ്ങൾ കണ്ടാൽ തുടർ പരിശോധനയ്ക്ക് ആരോഗ്യവകുപ്പ് അധികൃതർക്ക് കൈമാറണം. മുതിർന്നവരെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ വീടുകളിൽ പോയി പരിശോധിക്കുന്ന അശ്വമേധം പരിപാടിയും ഇതിന്റെ തുടർച്ചയായ് ആസൂത്രണം ചെയ്തിട്ടുണ്ട്. ഡോ: ഹൃദ്യ പദ്ധതി വിശദീകരിച്ചു.

ഹെൽത്ത് ഇൻസ്പെക്ടർ സജീവൻ ക്ലാസ് എടുത്തു. പഞ്ചായത്ത് സ്റ്റാന്റിഗ് കമ്മിറ്റി ചെയർമാന്മാരായ അഷ്റഫ് വെള്ളിലാട്ട്, ലതിക പി.യം, മെമ്പർമാരായ എ സുരേന്ദ്രൻ, ശ്രീലത എൻ.പി, എൻ അബ്ദുൾ ഹമീദ്, ഷൈബ മല്ലി വീട്ടിൽ, പി രവീന്ദ്രൻ, തിരുവള്ളൂർ പഞ്ചായത്ത് സ്റ്റാന്റിഗ് കമ്മിറ്റി ചെയർമാൻ പി.അബ്ദുറഹിമാൻ മാസ്റ്റർ, നാസർ അക്കായി, ജെ എച്ച് ഐ ഷാനവാസ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/152469/balamitramtopointzero-ayanchery-family-health-center-organized-training-program)