---
title: "കെ.റെയില്‍ വേണ്ട ; ചോറോട്  24 മണിക്കൂര്‍ നിരാഹാര സമരം തുടങ്ങി"
english_title: " No K Rail; 24 hours to the chorus The hunger strike began"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/15248/no-k-rail-24-hours-to-the-chorus-the-hunger-strike-began"
published_at: "2021-12-09T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b1c42620fcf_CR NEELAKANDAN .jpg"
keywords: []
---

# കെ.റെയില്‍ വേണ്ട ; ചോറോട്  24 മണിക്കൂര്‍ നിരാഹാര സമരം തുടങ്ങി

> **Lead Summary:** കൈനാട്ടി: സത്യം മറച്ചു പിടിച്ച് അസത്യങ്ങള്‍ അടിസ്ഥാനമാക്കി മുന്നോട്ടു കൊണ്ടുപോകുന്ന പദ്ധതിയാണ് സില്‍വര്‍ ലൈന്‍ എന്ന് സി.ആര്‍ നീലകണ്ഠന്‍ പറഞ്ഞു.ചോറോട് സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ നിരാഹാര സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

കൈനാട്ടി: സത്യം മറച്ചു പിടിച്ച് അസത്യങ്ങള്‍ അടിസ്ഥാനമാക്കി മുന്നോട്ടു കൊണ്ടുപോകുന്ന പദ്ധതിയാണ് സില്‍വര്‍ ലൈന്‍ എന്ന് സി.ആര്‍ നീലകണ്ഠന്‍ പറഞ്ഞു.ചോറോട് സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ നിരാഹാര സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പദ്ധതി നടപ്പാക്കി കഴിഞ്ഞാല്‍ കേരളം കേരളം പൂര്‍ണമായും നശിപ്പിക്കപ്പെടുമെന്നും ഈ പദ്ധതി ഇരകളുടെ മാത്രമല്ല കേരളത്തിലെ മുഴുവന്‍ ആളുകളെയും ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമരസമിതി ചെയര്‍മാന്‍ സി. നിജിന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ നടക്കുന്ന നിരാഹാര സമരത്തില്‍ ആര്‍. കെരമേഷ് ബാബു, ജയന്‍ എം.പി, രതീശന്‍. കെ. പി, റാസിഖ് അബ്ദുള്ള ,സിറാജ് എന്‍.ടി.കെ എന്നിവരും പങ്കുചേര്‍ന്നു.

വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ചുകൊണ്ട് സതീശന്‍ കുരിയാടി, ശ്യാം രാജ്,വി. എ ബാലകൃഷ്ണന്‍, മുസ്തഫ മുട്ടുങ്ങല്‍, ഒ കെ കുഞ്ഞബ്ദുള്ള എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/15248/no-k-rail-24-hours-to-the-chorus-the-hunger-strike-began)