---
title: "#sportsfair | ഉപജില്ലാ കായികമേളയിൽ തോടന്നൂർ യു.പി ക്ക് മികച്ച നേട്ടം"
english_title: "#Thotannoor #UP #great #achievement #upajila #sportsfair"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/152493/thotannoor-up-great-achievement-upajila-sportsfair"
published_at: "2023-10-10T17:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65253ca488867_news10.jpg"
keywords: []
---

# #sportsfair | ഉപജില്ലാ കായികമേളയിൽ തോടന്നൂർ യു.പി ക്ക് മികച്ച നേട്ടം

> **Lead Summary:** **തോടന്നൂർ: **മേപ്പയ്യൂരിൽ വെച്ച് നടന്ന തോടന്നൂർ ഉപജില്ല കായിക മേളയിൽ തോടന്നൂർ യു.പി.ക്ക് മികച്ച നേട്ടം. കിഡീസ് വിഭാഗം സെക്കന്റ് ഓവറോൾ തോടന്നൂർ യു പി കരസ്ഥമാക്കി.

## Article Content

**തോടന്നൂർ: **മേപ്പയ്യൂരിൽ വെച്ച് നടന്ന തോടന്നൂർ ഉപജില്ല കായിക മേളയിൽ തോടന്നൂർ യു.പി.ക്ക് മികച്ച നേട്ടം. കിഡീസ് വിഭാഗം സെക്കന്റ് ഓവറോൾ തോടന്നൂർ യു പി കരസ്ഥമാക്കി.

കിഡീസ് വിഭാഗത്തിൽ മുഹമ്മദ് ഷയാൻ 100, 200 മീറ്റർ ഓട്ടമത്സരത്തിൽ സെക്കന്റ് നേടി. കിഡീസ് വിഭാഗം ആൺകുട്ടികളുടെ 4 x 100 മീറ്റർ റിലേ യിൽ തോടന്നൂർ യു.പി ക്കാണ് രണ്ടാം സ്ഥാനം. കിഡീസ് വിഭാഗം പെൺകുട്ടികളുടെ 4 x 100 മീറ്റർ റിലേ മത്സരത്തിലും തോടന്നൂർ യു.പി രണ്ടാം സ്ഥാനം നേടി.

കായിക മേളയിൽ പങ്കെടുത്ത് വിജയം നേടിയവരെ സ്കൂൾ അസംബ്ലിയിൽ വെച്ച് അനുമോദിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/152493/thotannoor-up-great-achievement-upajila-sportsfair)