---
title: "#navakerala | നവകേരള സദസ്സ്; ഇടതുപക്ഷ ജനാധിപത്യ മുന്നണി കുറ്റ്യാടി അസംബ്ലി മണ്ഡലം കൺവൻഷൻ ചേർന്നു"
english_title: "#navakerala #Left #Democratic #Front #joined #Kuttyadi #Assembly #Constituency #Convention"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/152523/navakerala-left-democratic-front-joined-kuttyadi-assembly-constituency-convention"
published_at: "2023-10-10T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652561a4a464d_11.jpg"
keywords: []
---

# #navakerala | നവകേരള സദസ്സ്; ഇടതുപക്ഷ ജനാധിപത്യ മുന്നണി കുറ്റ്യാടി അസംബ്ലി മണ്ഡലം കൺവൻഷൻ ചേർന്നു

> **Lead Summary:** **വടകര: **കേരള മുഖ്യമന്ത്രിയും മുഴുവൻ മന്ത്രി സഭാംഗങ്ങളും കൂടി ചേർന്ന് നടത്തുന്ന നവകേരള യാത്രയോടനുബന്ധമായി കുറ്റ്യാടി മണ്ഡലത്തിലെ മേമുണ്ട ഹയർ സെക്കന്ററി സ്കൂളിൽ നവംബർ 24 ന് നടക്കുന്ന നവകേരള സദസ്സ് വൻ വിജയമാക്കാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി കുറ്റ്യാടി അസംബ്ലി മണ്ഡലം കൺവൻഷൻ തീരുമാനിച്ചു.

## Article Content

**വടകര: **കേരള മുഖ്യമന്ത്രിയും മുഴുവൻ മന്ത്രി സഭാംഗങ്ങളും കൂടി ചേർന്ന് നടത്തുന്ന നവകേരള യാത്രയോടനുബന്ധമായി കുറ്റ്യാടി മണ്ഡലത്തിലെ മേമുണ്ട ഹയർ സെക്കന്ററി സ്കൂളിൽ നവംബർ 24 ന് നടക്കുന്ന നവകേരള സദസ്സ് വൻ വിജയമാക്കാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി കുറ്റ്യാടി അസംബ്ലി മണ്ഡലം കൺവൻഷൻ തീരുമാനിച്ചു.

കൺവൻഷൻ സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ കെ ദിനേശൻ ഉദ്ഘാടനം ചെയ്തു. സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ടി.പി ഗോപാലൻ മാസ്റ്റർ, കെ പി പവിത്രൻ ,കെ കെ നാരായണൻ , ടി കെ രാഘവൻ , വടയ കണ്ടി നാരായണൻ , കെ മുകുന്ദൻ ,പി ഹമീദ് മാസ്റ്റർ പ്രസംഗിച്ചു .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/152523/navakerala-left-democratic-front-joined-kuttyadi-assembly-constituency-convention)