---
title: "#sandalwood | മ​ണി​യൂ​രി​ലും ചന്ദന കൊള്ള; വില്യാപ്പള്ളിയിലും മ​ണി​യൂ​രി​ലും വ്യാ​പ​ക​മാ​യി ച​ന്ദ​ന​മ​രം ക​ട​ത്തൽ"
english_title: " #Widespread #sandalwood #Vilyapally #Maniyur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/152526/widespread-sandalwood-vilyapally-maniyur"
published_at: "2023-10-10T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6525651c3d066_WhatsApp_Image_2023-10-10_at_7.57.19_PM.jpeg"
keywords: []
---

# #sandalwood | മ​ണി​യൂ​രി​ലും ചന്ദന കൊള്ള; വില്യാപ്പള്ളിയിലും മ​ണി​യൂ​രി​ലും വ്യാ​പ​ക​മാ​യി ച​ന്ദ​ന​മ​രം ക​ട​ത്തൽ

> **Lead Summary:** **വടകര: ** വില്യാപ്പള്ളിക്ക് പുറമെ മ​ണി​യൂ​രി​ലും വ്യാ​പ​ക​മാ​യി ച​ന്ദ​ന​മ​രം മു​റി​ച്ച് ക​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി. തു​ട​ർ​ച്ച​യാ​യി ച​ന്ദ​ന​മ​രം മോ​ഷ​ണം പോ​യി​ട്ടും അ​ധി​കാ​രി​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന് ന​ട​പ​ടി​ക​ളി​ല്ലാ​ത്ത​തി​ൽ ആ​ക്ഷേ​പ​മു​യ​രു​ന്നു.

## Article Content

**വടകര: ** വില്യാപ്പള്ളിക്ക് പുറമെ മ​ണി​യൂ​രി​ലും വ്യാ​പ​ക​മാ​യി ച​ന്ദ​ന​മ​രം മു​റി​ച്ച് ക​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി. തു​ട​ർ​ച്ച​യാ​യി ച​ന്ദ​ന​മ​രം മോ​ഷ​ണം പോ​യി​ട്ടും അ​ധി​കാ​രി​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന് ന​ട​പ​ടി​ക​ളി​ല്ലാ​ത്ത​തി​ൽ ആ​ക്ഷേ​പ​മു​യ​രു​ന്നു.

കു​ന്ന​ത്തു​ക​ര, ചെ​ല്ല​ട്ടു​പൊ​യി​ൽ, കു​ള​ങ്ങ​ര​ച്ചാ​ൽ ഭാ​ഗ​ത്തു​ള്ള സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ പ​റ​മ്പി​ൽ​നി​ന്നാ​ണ് രാ​ത്രി വ്യാ​പ​ക​മാ​യി ച​ന്ദ​ന​മ​ര​ങ്ങ​ൾ മു​റി​ച്ചു​നീ​ക്കി ക​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ നി​ര​വ​ധി പേ​രു​ടെ വീ​ട്ടു​വ​ള​പ്പി​ൽ​നി​ന്നാ​ണ് ച​ന്ദ​ന​മ​രം മു​റി​ച്ച് ക​ട​ത്തി​യ​ത്.

എ​ണ്ണ​ക്ക​ണ്ടി ഷാ​ഹു​ൽ, പൊ​ട്ട​ൻ​ക​ണ്ടി ര​മേ​ശ​ൻ, ദ​യ​രോ​ത്ത് ക​ണ്ടി അ​ശോ​ക​ൻ, വ​ലി​യ​പ​റ​മ്പ​ത്ത് അ​ശോ​ക​ൻ, ഞേ​റ​പൊ​യി​ൽ മൂ​സ, അ​നീ​ഷ് കു​മാ​ർ ഉ​ല്ലാ​സ് ന​ഗ​ർ എ​ന്നി​വ​രു​ടെ വീ​ട്ടു​വ​ള​പ്പി​ൽ​നി​ന്നാ​ണ് ച​ന്ദ​ന​മ​ര​ങ്ങ​ൾ മോ​ഷ​ണം പോ​യ​ത്. അ​ർ​ധ​രാ​ത്രി​യും പു​ല​ർ​ച്ചെ​യു​മാ​യു​ള്ള സ​മ​യ​ങ്ങ​ളി​ൽ അ​തി​വി​ദ​ഗ്ദ​മാ​യാ​ണ് കൊ​ള്ള​സം​ഘ​ങ്ങ​ൾ മ​ര​ങ്ങ​ൾ മു​റി​ച്ച് മാ​റ്റി വാ​ഹ​ന​ങ്ങ​ളി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​കു​ന്ന​താ​യി ക​രു​തു​ന്ന​ത്.

മ​ര​ത്തി​ന്റെ മു​ക​ൾ​ഭാ​ഗം വെ​ട്ടി​മാ​റ്റി ഉ​പേ​ക്ഷി​ച്ച് വ​ള​രെ ആ​ഴ​ത്തി​ൽ കു​ഴി​യെ​ടു​ത്ത് അ​ടി​ഭാ​ഗ​മാ​ണ് ക​ട​ത്തു​ന്ന​ത്. പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടും ച​ന്ദ​ന​മാ​ഫി​യ​ക്കെ​തി​രെ ഫ​ല​പ്ര​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ന്നി​ട്ടി​ല്ലെ​ന്നും പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/152526/widespread-sandalwood-vilyapally-maniyur)