---
title: "#death | മംഗലാപുരത്ത് വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ വടകര സ്വദേശിക്ക് കണ്ണീരോടെ യാത്രാ മൊഴി "
english_title: "#mangalapuram #accident #vadakara #person"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/152540/mangalapuram-accident-vadakara-person"
published_at: "2023-10-10T21:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6525702167eb7_1news.jpg"
keywords: []
---

# #death | മംഗലാപുരത്ത് വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ വടകര സ്വദേശിക്ക് കണ്ണീരോടെ യാത്രാ മൊഴി 

> **Lead Summary:** **വടകര: **മംഗലാപുരത്തെ വെച്ചുണ്ടായണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ട മുഹമ്മദ് ഫിസാനു കണ്ണീരിൽ കുതിർന്ന യാത്രാ മൊഴി. മംഗലാപുരത്ത് ഇക്കഴിഞ്ഞ 30 ന് പുലർച്ചെ രണ്ടുമണിയോടെ ഫിസാനും സുഹൃത്തുക്കളും സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

## Article Content

**വടകര: **മംഗലാപുരത്തെ വെച്ചുണ്ടായണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ട മുഹമ്മദ് ഫിസാനു കണ്ണീരിൽ കുതിർന്ന യാത്രാ മൊഴി. മംഗലാപുരത്ത് ഇക്കഴിഞ്ഞ 30 ന് പുലർച്ചെ രണ്ടുമണിയോടെ ഫിസാനും സുഹൃത്തുക്കളും സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

മംഗലാപുരത്തെ എ ജെ ആശുപത്രിയിൽ തീവ്ര പരീചരണ വിഭാഗത്തിൽ ആയിരുന്ന ഫിസാൻ ഇന്നലെ രാത്രിയോടെയാണ് മരണത്തിന് കീഴടങ്ങിയത്. 21കാരനായ ഫിസാൻ മൂന്നാം വർഷ നിയമവിദ്യാർത്ഥിയാണ്. വടകര മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഷോറൂം ഹെഡ് ടി കെ അഷ്മറിന്റെയും ജെ ബി സ്കൂൾ അധ്യാപിക ശഹരിയയുടെയും മകനാണ്.

മംഗലാപുരത്ത് നിന്ന് ഇന്ന് വൈകിട്ട് സ്വദേശമായ വടകര മാക്കൂൽ പീടികയിൽ മൃതദേഹം എത്തിച്ചു. വീട്ടുകാർക്കും നാട്ടുകാർക്കും ഏറെ പ്രിയങ്കരനായിരുന്ന ഫിസാനെ കാണാൻ ആയിരങ്ങളാണ് എത്തിയത്. മാക്കൂൽ പീടിക പള്ളികൾ നടന്ന മയ്യത്ത് നിസ്കാരത്തിലും ആയിരങ്ങൾ പങ്കെടുത്തു. വീട്ടിലെത്തിച്ച മൃതദേഹത്തിന് അരികെ വിഷമം അടക്കി പിടിക്കാൻ ആർക്കും കഴിഞ്ഞില്ല.

മാതാപിതാക്കളും സഹോദരങ്ങളും വാവിട്ടു നിലവിളിച്ചപ്പോൾ നിയന്ത്രിക്കാനാവാതെ നാട്ടു കാരും വിതുമ്പി. അടുത്ത ബന്ധുക്കളെ മാത്രം കാണിച്ച ശേഷം മയ്യത്ത് കീഴൽ ജുമാ മസ്ജിദിലേക്ക് കൊണ്ടുപോയി കബറടക്കി.

വടകര മുൻസിപ്പൽ ചെയർപേഴ്സൺ കെ പി ബിന്ദു, മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി ടി ഇസ്മയിൽ, വൈസ് പ്രസിഡണ്ട് പി അമ്മദ് മാസ്റ്റർ, സെക്രട്ടറിമാരായ ഒ കെ കുഞ്ഞ ബ്ദുല്ല, സി പി എ അസീസ് തുടങ്ങിയവർ വസതിയിൽ എത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/152540/mangalapuram-accident-vadakara-person)