---
title: "#subdistrictsportsfair | വടകര സബ്ജില്ലാ കായികമേളയിൽ സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂൾ ഓവറോൾ ചാമ്പ്യന്മാർ"
english_title: "#St.Anthony's #Girls #Highschool #overall #champions #Vadakara #subdistrict #sportsfair"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/152767/stanthonys-girls-highschool-overall-champions-vadakara-subdistrict-sportsfair"
published_at: "2023-10-11T19:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6526a50e1e45a_77.jpg"
keywords: []
---

# #subdistrictsportsfair | വടകര സബ്ജില്ലാ കായികമേളയിൽ സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂൾ ഓവറോൾ ചാമ്പ്യന്മാർ

> **Lead Summary:** **വടകര: **വടകര സബ്ജില്ലാ കായികമേളയിൽ സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. മടപ്പള്ളി കോളേജ് ഗ്രൗണ്ടിൽ ഒക്ടോബർ 8,9 തിയ്യതികളിൽ നടന്ന വടകര സബ്ജില്ലാ കായികമേളയിൽ 21 സ്വർണവും 21 വെള്ളിയും 14 വെങ്കലവും നേടി സെന്റ് ആന്റണിസ് വിജയകിരീടം ചൂടിയത്.

## Article Content

**വടകര: **വടകര സബ്ജില്ലാ കായികമേളയിൽ സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. മടപ്പള്ളി കോളേജ് ഗ്രൗണ്ടിൽ ഒക്ടോബർ 8,9 തിയ്യതികളിൽ നടന്ന വടകര സബ്ജില്ലാ കായികമേളയിൽ 21 സ്വർണവും 21 വെള്ളിയും 14 വെങ്കലവും നേടി സെന്റ് ആന്റണിസ് വിജയകിരീടം ചൂടിയത്.

സബ്ജൂനിയർ വിഭാഗത്തിൽ പാർവതി എസ് ബി ഗോപാൽ, ജൂനിയർ ഗേൾസ് വിഭാഗത്തിൽ അനുചന്ദ്ര.എസ്, സീനിയർ ഗേൾസ് വിഭാഗത്തിൽ സാനിയ.കെ എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി.

വിജയികളെ അനുമോദിച്ച് നടന്ന റാലിക്ക് പിടിഎ പ്രസിഡന്റ് ഷിബു മണിയൂരിന്റെ നേതൃത്വത്തിലുള്ള പി.ടി.എ യും ഹെഡ്മിസ്ട്രസ് സിസ്റ്റർ മരിയ ബെല്ല കായികാധ്യാപിക അമ്പിളി ടിച്ചർ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/152767/stanthonys-girls-highschool-overall-champions-vadakara-subdistrict-sportsfair)