---
title: "#jcb | വ​ട​ക​ര താ​ലൂ​ക്ക് ഓ​ഫി​സി​ലേ​ക്ക് മാ​റ്റി​യ മ​ണ്ണു​മാ​ന്തി യ​ന്ത്രം മോ​ഷ​ണം​പോ​യി"
english_title: "#Vadakara #Revenue #Department #officials  #jcb #stolen"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/152925/vadakara-revenue-department-officials-jcb-stolen"
published_at: "2023-10-12T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65279564de660_WhatsApp_Image_2023-10-12_at_11.52.48_AM.jpeg"
keywords: []
---

# #jcb | വ​ട​ക​ര താ​ലൂ​ക്ക് ഓ​ഫി​സി​ലേ​ക്ക് മാ​റ്റി​യ മ​ണ്ണു​മാ​ന്തി യ​ന്ത്രം മോ​ഷ​ണം​പോ​യി

> **Lead Summary:** **വടകര: **വ​യ​ൽ നി​ക​ത്തു​ന്ന​തി​നി​ടെ റ​വ​ന്യൂ​വ​കു​പ്പ് അ​ധി​കൃ​ത​ർ പി​ടി​കൂ​ടി വ​ട​ക​ര താ​ലൂ​ക്ക് ഓ​ഫി​സി​ലേ​ക്ക് മാ​റ്റി​യ മ​ണ്ണു​മാ​ന്തി യ​ന്ത്രം മോ​ഷ​ണം​പോ​യി. ക​ഴി​ഞ്ഞ ആ​ഴ്ച പു​റ​മേ​രി വി​ല്ലേ​ജ് അ​ധി​കൃ​ത​ർ വ​യ​ൽ​നി​ക​ത്തു​ന്ന​തി​നി​ടെ പി​ടി​കൂ​ടി​യ മ​ണ്ണു​മാ​ന്തി​യ​ന്ത്ര​മാ​ണ് കാ​ണാ​താ​യ​ത്.

## Article Content

**വടകര: **വ​യ​ൽ നി​ക​ത്തു​ന്ന​തി​നി​ടെ റ​വ​ന്യൂ​വ​കു​പ്പ് അ​ധി​കൃ​ത​ർ പി​ടി​കൂ​ടി വ​ട​ക​ര താ​ലൂ​ക്ക് ഓ​ഫി​സി​ലേ​ക്ക് മാ​റ്റി​യ മ​ണ്ണു​മാ​ന്തി യ​ന്ത്രം മോ​ഷ​ണം​പോ​യി. ക​ഴി​ഞ്ഞ ആ​ഴ്ച പു​റ​മേ​രി വി​ല്ലേ​ജ് അ​ധി​കൃ​ത​ർ വ​യ​ൽ​നി​ക​ത്തു​ന്ന​തി​നി​ടെ പി​ടി​കൂ​ടി​യ മ​ണ്ണു​മാ​ന്തി​യ​ന്ത്ര​മാ​ണ് കാ​ണാ​താ​യ​ത്.

ഇ​ത് സം​ബ​ന്ധി​ച്ച് വ​ട​ക​ര പൊ​ലീ​സി​ൽ റ​വ​ന്യൂ വ​കു​പ്പ് അ​ധി​കൃ​ത​ർ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ഒ​രാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും മ​ണ്ണു​മാ​ന്തി​യ​ന്ത്രം ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​ട​മ​ക​ൾ​ത​ന്നെ കൊ​ണ്ടു​പോ​യ​താ​ണെ​ന്ന നി​ഗ​മ​ന​ത്തി​ൽ അ​ധി​കൃ​ത​ർ ഉ​ട​മ​ക​ളെ വി​ളി​ച്ചു വ​രു​ത്തി​യെ​ങ്കി​ലും മ​ണ്ണു​മാ​ന്തി​യെ കു​റി​ച്ച് വി​വ​രം ല​ഭി​ച്ചി​ട്ടി​ല്ല.

താ​ലൂ​ക്ക് ഓ​ഫി​സ് പ​രി​സ​ര​ത്ത് നി​ന്നും പി​ടി​കൂ​ടി​യ മ​ണ്ണ് മാ​ന്തി ന​ഷ്ട​പ്പെ​ട്ട​ത് സം​ബ​ന്ധി​ച്ച് ആ​ർ.​ഡി.​ഒ​യും അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. സം​ഭ​വം ഒ​തു​ക്കി​ത്തീ​ർ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി പി​ടി​കൂ​ടി​യ മ​ണ്ണ് മാ​ന്തി​ക്ക് പ​ക​രം പ​ഴ​യ​ത് താ​ലൂ​ക്ക് ഓ​ഫി​സി​ൽ എ​ത്തി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ന്റെ ഭാ​ഗ​മാ​ണ് മോ​ഷ​ണ നാ​ട​ക​മെ​ന്നും അ​ണി​യ​റ​യി​ൽ സം​സാ​ര​മു​ണ്ട്.

മ​ണ്ണു​മാ​ന്തി യ​ന്ത്രം ന​ഷ്ട​പ്പെ​ട്ടി​ട്ട് ഒ​രാ​ഴ്ച പി​ന്നി​ട്ടി​ട്ടും ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത പൊ​ലീ​സി​നെ​തി​രെ​യും വി​മ​ർ​ശ​ന​മു​യ​ർ​ന്നി​ട്ടു​ണ്ട്. വ​യ​ൽ നി​ക​ത്തു​ന്ന​താ​യി പ​രാ​തി ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് പി​ടി​കൂ​ടി​യ മ​ണ്ണ് മാ​ന്തി യ​ന്ത്രം മ​റ്റൊ​രു ഡ്രൈ​വ​റു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് സി​വി​ൽ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തേ​ക്ക് മാ​റ്റി​യ​ത്.

കാ​ണാ​താ​യ മ​ണ്ണ് മാ​ന്തി​യ​ന്ത്ര​ത്തെ കു​റി​ച്ച് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും പൊ​ലീ​സി​ന് വി​വ​രം കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്ന് താ​ഹ​സി​ൽ​ദാ​ർ ക​ല ഭാ​സ്ക​ർ പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/152925/vadakara-revenue-department-officials-jcb-stolen)