---
title: "#Literacymission | സാക്ഷരതാമിഷൻ; ഏറാമല പഞ്ചായത്ത് പത്താംതരം തുല്യത ആദ്യബാച്ച് കോഴ്സ് പൂർത്തികരിച്ചു"
english_title: "#Literacymission #Eramala #Panchayat #completed #10thstandard #equivalency #first #batch #course"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/152953/literacymission-eramala-panchayat-completed-10thstandard-equivalency-first-batch-course"
published_at: "2023-10-12T13:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6527a90680f48_new3.jpg"
keywords: []
---

# #Literacymission | സാക്ഷരതാമിഷൻ; ഏറാമല പഞ്ചായത്ത് പത്താംതരം തുല്യത ആദ്യബാച്ച് കോഴ്സ് പൂർത്തികരിച്ചു

> **Lead Summary:** **വടകര: ** ഏറാമല പഞ്ചായത്തിലെ പത്താംതരം തുല്യത ആദ്യബാച്ച് കോഴ്സ് പൂർത്തികരിച്ചു. പഞ്ചായത്തിലെ പതിനാറാം ബാച്ച് ആണെങ്കിലും ആദ്യമായിട്ടാണ് പഞ്ചായത്തിന് സെൻറർ ലഭിച്ചത്.

## Article Content

**വടകര: ** ഏറാമല പഞ്ചായത്തിലെ പത്താംതരം തുല്യത ആദ്യബാച്ച് കോഴ്സ് പൂർത്തികരിച്ചു. പഞ്ചായത്തിലെ പതിനാറാം ബാച്ച് ആണെങ്കിലും ആദ്യമായിട്ടാണ് പഞ്ചായത്തിന് സെൻറർ ലഭിച്ചത്.

വിദ്യാർത്ഥികളുടെ യാത്രയയപ്പ് പരിപാടി പ്രസിഡന്റ് ടി.പി മിനിക ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷുഹൈബ് കുന്നത്ത് അധ്യക്ഷത വഹിച്ചു.

മുൻ പഞ്ചായത്ത് പ്രസിഡന്റ് ഷക്കില ഈങ്ങോളി, വിദ്യാഭ്യാസസ്റ്റാറ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ജസീല വി.കെ, മെമ്പർ ടി.എൻ റഫീഖ്, പ്രേരക് മനോജ് കുമാർ, ഗോവിന്ദൻ മാസ്റ്റർ, മുഹമ്മദ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/152953/literacymission-eramala-panchayat-completed-10thstandard-equivalency-first-batch-course)