---
title: "കൊയിലാണ്ടിയില്‍ സബ് ട്രഷറിക്ക്  വാടക കെട്ടിടം ആവശ്യമുണ്ട്"
english_title: "To the Sub-Treasury at Koyilandy Rental building required"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/15296/to-the-sub-treasury-at-koyilandy-rental-building-required"
published_at: "2021-12-09T18:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b1f7e701a7a_RENT BUILDING .jpg"
keywords: []
---

# കൊയിലാണ്ടിയില്‍ സബ് ട്രഷറിക്ക്  വാടക കെട്ടിടം ആവശ്യമുണ്ട്

> **Lead Summary:** **കൊയിലാണ്ടി:** കൊയിലാണ്ടി സബ് ട്രഷറിക്ക് പുതിയകെട്ടിടം നിര്‍മ്മിക്കുന്നത് വരെ പ്രവര്‍ത്തിക്കുന്നതിന് വാടക കെട്ടിടം ആവശ്യമുണ്ട്. കെട്ടിടം വാടകക്ക് നല്‍കാന്‍ താല്പര്യമുള്ളവര്‍ കൊയിലാണ്ടി സബ് ട്രഷറിയുമായി ബന്ധപ്പെടണമെന്ന് ജില്ലാ ട്രഷറി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 9496000214.

## Article Content

**കൊയിലാണ്ടി:** കൊയിലാണ്ടി സബ് ട്രഷറിക്ക് പുതിയകെട്ടിടം നിര്‍മ്മിക്കുന്നത് വരെ പ്രവര്‍ത്തിക്കുന്നതിന് വാടക കെട്ടിടം ആവശ്യമുണ്ട്. കെട്ടിടം വാടകക്ക് നല്‍കാന്‍ താല്പര്യമുള്ളവര്‍ കൊയിലാണ്ടി സബ് ട്രഷറിയുമായി ബന്ധപ്പെടണമെന്ന് ജില്ലാ ട്രഷറി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 9496000214.

** ട്യൂട്ടര്‍ നിയമനം; അപേക്ഷ ക്ഷണിച്ചു.**

ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ അവിടനല്ലൂരിലെ ഗവ:പ്രീമെട്രിക് ഹോസ്റ്റലില്‍ നിലവിലുളള ട്യൂട്ടര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, സോഷ്യല്‍ സയന്‍സ്, നാച്ച്വറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ് എന്നീ വിഷയങ്ങള്‍ പഠിപ്പിക്കുന്നതിന് അതത് വിഷയങ്ങളില്‍ ബി.എഡ് യോഗ്യതയുളളവര്‍ക്കും യു.പി വിഭാഗത്തില്‍ ടി.ടി.സി യോഗ്യതയുളളവര്‍ക്കും അപേക്ഷിക്കാം. ഹൈസ്‌കൂള്‍ വിഭാഗത്തിന് പരമാവധി 4000 രൂപയും യു.പി. വിഭാഗത്തിന് പരമാവധി 3000 രൂപയും ഓണറേറിയം ലഭിക്കും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 16 നകം യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം ബാലുശ്ശേരി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം കൂടുതല്‍ വിവരങ്ങള്‍ക്ക് 9497727049,790734980

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/15296/to-the-sub-treasury-at-koyilandy-rental-building-required)