---
title: "#rabiesvaccinationcamp | ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പേവിഷ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പ് ആരംഭിച്ചു"
english_title: "#Ayanchery #gram #panchayath #started #rabies #vaccination #camp"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/153057/ayanchery-gram-panchayath-started-rabies-vaccination-camp"
published_at: "2023-10-12T19:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6527fd7d322e6_laast.jpg"
keywords: []
---

# #rabiesvaccinationcamp | ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പേവിഷ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പ് ആരംഭിച്ചു

> **Lead Summary:** **ആയഞ്ചേരി: ** ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് നായകൾക്കുള്ള പ്രതിരോധ കുത്തിവെപ്പ് ക്യാമ്പ് പ്രസിഡൻറ് കാട്ടിൽ മൊയ്തു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സമഗ്ര പേവിഷ ബാധ നിർമാർജ്ജന പദ്ധതിയുടെ ഭാഗമായുള്ള രണ്ടാം ഘട്ട മാസ് ഡോഗ് വാക്‌സിനേഷൻ പ്രോഗ്രാം ഇന്ന് മുക്കടത്തും പൊയിൽ മൃഗാശുപത്രിയിൽ സംഘടിപ്പിച്ചത്.

## Article Content

**ആയഞ്ചേരി: ** ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് നായകൾക്കുള്ള പ്രതിരോധ കുത്തിവെപ്പ് ക്യാമ്പ് പ്രസിഡൻറ് കാട്ടിൽ മൊയ്തു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സമഗ്ര പേവിഷ ബാധ നിർമാർജ്ജന പദ്ധതിയുടെ ഭാഗമായുള്ള രണ്ടാം ഘട്ട മാസ് ഡോഗ് വാക്‌സിനേഷൻ പ്രോഗ്രാം ഇന്ന് മുക്കടത്തും പൊയിൽ മൃഗാശുപത്രിയിൽ സംഘടിപ്പിച്ചത്.

പേവിഷബാധ പ്രതിരോധ വാക്‌സിനേഷൻ യജ്ഞനത്തിന്റെ ഭാഗമായി വളർത്തുനായകളെയും പൂച്ചകളെയും കുത്തിവെയ്പ്പ് എടുക്കണമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ചടങ്ങിൽ സ്ഥിരം സമിതി ചെയർമാൻ ടി വി കുഞ്ഞിരാമൻ മാസ്റ്റർ, വാർഡ് അംഗം എൻ. അബ്ദുൾ ഹമീദ്, ഡോ. റബീബ് അബ്ദുറഹിമാൻ , എൽ ഐ ദിവ്യ തുടങ്ങിയവർ സംബ്ബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/153057/ayanchery-gram-panchayath-started-rabies-vaccination-camp)