---
title: "മാര്‍ബിള്‍ & ടൈല്‍സ് തൊഴിലാളികളെ  സംരക്ഷിക്കണം: മനയത്ത് ചന്ദ്രന്‍"
english_title: " Manayath Chandran says:  Marble & Tiles workers Must be protected"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/15307/manayath-chandran-says-marble-tiles-workers-must-be-protected"
published_at: "2021-12-09T18:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b1ff056291b_MANAYATH CHANDRAN .jpg"
keywords: []
---

# മാര്‍ബിള്‍ & ടൈല്‍സ് തൊഴിലാളികളെ  സംരക്ഷിക്കണം: മനയത്ത് ചന്ദ്രന്‍

> **Lead Summary:** വടകര: കോവിഡ് കാരണം പ്രതിസന്ധിയിലായ ഫ്‌ളോറിംഗ് തൊഴിലാളികള്‍ക്ക് തൊഴില്‍ പരമായും സാമ്പത്തികവുമായ സംരക്ഷണവും സഹായവും ചെയ്ത് ഈ മേഖലയെ സംരക്ഷിക്കണമെന്ന് എച്ഛ്.എം.എസ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് മനയത്ത് ചന്ദ്രന്‍ ആവശ്യപ്പെട്ടു. ആള്‍ കേരളാ മാര്‍ബിള്‍സ് & ടൈല്‍സ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് കലക്ട്രേറ്റിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

വടകര: കോവിഡ് കാരണം പ്രതിസന്ധിയിലായ ഫ്‌ളോറിംഗ് തൊഴിലാളികള്‍ക്ക് തൊഴില്‍ പരമായും സാമ്പത്തികവുമായ സംരക്ഷണവും സഹായവും ചെയ്ത് ഈ മേഖലയെ സംരക്ഷിക്കണമെന്ന് എച്ഛ്.എം.എസ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് മനയത്ത് ചന്ദ്രന്‍ ആവശ്യപ്പെട്ടു. ആള്‍ കേരളാ മാര്‍ബിള്‍സ് & ടൈല്‍സ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് കലക്ട്രേറ്റിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിര്‍മ്മാണ സാമാഗ്രകികളുടെ വിലക്കയറ്റം തടഞ്ഞു നിര്‍ത്തണമെന്നും സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ മേഖലയിലെ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ 80% തദ്ദേശീയരായ തൊഴിലാളികള്‍ക്ക് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എച്ച് എംഎസ് ജില്ലാ പ്രസിഡന്റ് ഷിജുലാല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സുരേന്ദ്രന്‍ മണിയൂര്‍ സ്വാഗതം പറഞ്ഞു.

സംസ്ഥാന ജില്ലാ ഭാരവാഹികള്‍ ധര്‍ണ്ണാ സമരത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. പത്തോളം ജില്ലകളിലും കലക്ട്രേറ്റിനു മുന്നില്‍ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/15307/manayath-chandran-says-marble-tiles-workers-must-be-protected)