---
title: "#Frontiersaward | ഏറാമല സർവീസ് സഹകരണ ബാങ്ക് ഫ്രോണ്ടിയേഴ്സ് പുരസ്ക്കാരം ഏറ്റുവാങ്ങി "
english_title: "#Eramala #Service #Cooperative #Bank #received #Frontiers #Award"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/153184/eramala-service-cooperative-bank-received-frontiers-award"
published_at: "2023-10-13T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6528d9d604a38_awar.jpg"
keywords: []
---

# #Frontiersaward | ഏറാമല സർവീസ് സഹകരണ ബാങ്ക് ഫ്രോണ്ടിയേഴ്സ് പുരസ്ക്കാരം ഏറ്റുവാങ്ങി 

> **Lead Summary:** **വടകര: **മുംബൈ ആസ്ഥാനമായുള്ള ബാങ്കിങ് ഫ്രോണ്ടിയേഴ്സിന്റെ മികച്ച പ്രാഥമിക സഹകരണസംഘത്തിനും മികച്ച എച്ച്.ആർ. ഇന്നവേഷനുമുള്ള പുരസ്കാരങ്ങൾ ഏറാമല സർവീസ് സഹകരണബാങ്ക് ഏറ്റുവാങ്ങി.

## Article Content

**വടകര: **മുംബൈ ആസ്ഥാനമായുള്ള ബാങ്കിങ് ഫ്രോണ്ടിയേഴ്സിന്റെ മികച്ച പ്രാഥമിക സഹകരണസംഘത്തിനും മികച്ച എച്ച്.ആർ. ഇന്നവേഷനുമുള്ള പുരസ്കാരങ്ങൾ ഏറാമല സർവീസ് സഹകരണബാങ്ക് ഏറ്റുവാങ്ങി.

വ്യാഴാഴ്ച ഗോവയിൽ നടന്ന ചടങ്ങിൽ ഗോവയിലെ സഹകരണ ജലവിഭവ വകുപ്പു മന്ത്രി സുഭാഷ് ഷിരോദ്കറാണ് പുരസ്ക്കാരം സമ്മാനിച്ചത്. ബാങ്കിന്റെ ജനറൽ മാനേ ജർ ടി.കെ. വിനോദ് കുമാർ, ഡയറക്ടർമാരായ കെ.ടി. രാജീ വൻ, കെ.കെ. ദിവാകരൻ, വി. ചന്ദ്രൻ, ഡെപ്യൂട്ടി ജനറൽ മാനേജർ എം.കെ. വിജയൻ, എം.കെ. നിഷാന്ത് എന്നിവർ പുരസ്ക്കാരം ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/153184/eramala-service-cooperative-bank-received-frontiers-award)