---
title: "#TourismProject | ലോകനാർകാവ് തീർത്ഥാടന ടൂറിസം പദ്ധതി 15 ന് ഉദ്ഘാടനം ചെയ്യും "
english_title: "#Loknarkav #Pilgrimage #TourismProject #inaugurate #15"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/153282/loknarkav-pilgrimage-tourismproject-inaugurate-15"
published_at: "2023-10-13T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65291332c53ba_new2.jpg"
keywords: []
---

# #TourismProject | ലോകനാർകാവ് തീർത്ഥാടന ടൂറിസം പദ്ധതി 15 ന് ഉദ്ഘാടനം ചെയ്യും 

> **Lead Summary:** **വടകര: ** ചരിത്രവും ഐതിഹ്യവും കൊണ്ട് സമ്പന്നമായ ലോകനാർകാവിൽ തീർത്ഥാടന ടൂറിസം പദ്ധതി 15 ന് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുമെന്ന് കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

**വടകര: ** ചരിത്രവും ഐതിഹ്യവും കൊണ്ട് സമ്പന്നമായ ലോകനാർകാവിൽ തീർത്ഥാടന ടൂറിസം പദ്ധതി 15 ന് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുമെന്ന് കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ആധുനിക സൗകര്യങ്ങളോടെയുള്ള താമസ സൗകര്യവും മറ്റ് പശ്ചാത്തല സൗകര്യങ്ങളും തീർത്ഥാടന ടൂറിസം പദ്ധതിയിൽ പൂർത്തീകരിച്ചതായി എം എൽ എ പറഞ്ഞു. ആറരകോടി രൂപ ചെലവിലാണ് പദ്ധതി പൂർത്തീകരിച്ചത്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് സ്റ്റെപ്പ് നിർമ്മാണം നിലത്ത് കല്ല് പരിക്കൽ എന്നിവയും പൂർത്തീകരിച്ചിട്ടുണ്ട്.

ചുറ്റുമതിൽ, ചിറകളുടെ നവീകരണം ഊട്ടുപുരം, തന്ത്രി മഠം, പുതിയോട്ടിൽ കൊട്ടാരം പുതുക്കി പണിയൽ, കളരി മ്യൂസിയം എന്നിവയുടെ പ്രവൃത്തി പുരോഗമിക്കുകയാണ്. വാർത്താ സമ്മേളനത്തിൽ വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡൻറ് കെ കെ ബിജുള, ലോകനാർകാവ് ദേവസ്വം ബോർഡ് എക്സിക്യുട്ടീവ് ഓഫീസർ പി നമഷ കെ ഗോപാലൻ മാസ്റ്റർ, കൊടക്കാട് ബാബു എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/153282/loknarkav-pilgrimage-tourismproject-inaugurate-15)