---
title: "#Traffic | തിരുനാൾ മഹോത്സവം; ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി"
english_title: "#Thirunal #Festival #Traffic #control #mahi "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/153306/thirunal-festival-traffic-control-mahi"
published_at: "2023-10-13T16:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65292440ce2fc_church.jpg"
keywords: []
---

# #Traffic | തിരുനാൾ മഹോത്സവം; ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

> **Lead Summary:** **വടകര: **സെന്റ് തെരേസാ തീർത്ഥാടന കേന്ദ്രത്തിന്റെ തിരുനാൾ മഹോത്സവത്തിന്റെ പ്രധാന ദിനങ്ങളായ 14, 15 ൽ മാഹി പോലിസ് ക്രമസമാധനപാലനത്തിനും, ഗതാഗത നിയന്ത്രണത്തിനും വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി.

## Article Content

**വടകര: **സെന്റ് തെരേസാ തീർത്ഥാടന കേന്ദ്രത്തിന്റെ തിരുനാൾ മഹോത്സവത്തിന്റെ പ്രധാന ദിനങ്ങളായ 14, 15 ൽ മാഹി പോലിസ് ക്രമസമാധനപാലനത്തിനും, ഗതാഗത നിയന്ത്രണത്തിനും വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി.

തലശ്ശേരി ഭാഗത്ത് നിന്നും വരുന്നതായ ബസ്, ലോറി, മുതലായ വാഹനങ്ങൾ മുണ്ടോക്ക് റോഡ് വഴി മഞ്ചക്കൽ റോഡ് (ബോട്ട് ഹൗസ് വഴി), റെയിൽ വേ സ്റ്റേഷൻ റോഡ് വഴി അഴിയൂർ ചുങ്കം ഭാഗത്തേക്ക് കടന്നു പോകണം വടകര ഭാഗത്ത് നിന്നും വരുന്ന എല്ലാം വാഹനങ്ങളും ഗവർമെന്റ് ആശുപത്രി ജംഗ്ഷനിൽ നിന്നും ഇടത് ഭാഗത്തേക്ക് തിരിഞ്ഞു താഴങ്ങാടി റോഡ്, ടാഗോർ പാർക്ക് റോഡ് വഴി പോലിസ് സ്റ്റേഷൻ മുൻവശത്ത് കൂടി കടന്ന് മാഹി പാലം ഭാഗത്തേക്ക് തിരിയണം.

മെയിൻ റോഡിൽ സെമിത്തേരി റോഡ് ജംഗ്ഷൻ മുതൽ ഗവ: ആശുപത്രി ജംഗ്ഷൻ വരെയും വാഹനങ്ങൾക്ക് പാർക്കിംങ്ങ് അനുവദിക്കുന്നതല്ല. സൗകര്യപ്രഥമായ രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുവാൻ മാഹി കോളേജ് ഗ്രൗണ്ട്, മഞ്ചക്കൽ ഇൻഡോർ സ്റ്റേഡിയം, ടാഗോർ പാർക്കിന്റെ തെക്കുവശം ഗവൺമെന്റ് ഗസ്റ്റ് ഹൗസിനു വേണ്ടി നീക്കിവെച്ച സ്ഥലം എന്നിവ പാർക്കിംനായി ഉപയോഗിക്കാവുന്നതാണ് എന്നും മാഹി പോലിസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/153306/thirunal-festival-traffic-control-mahi)