---
title: "#Karatechampionship | കോഴിക്കോട് ജില്ലാതല കരാട്ടെ ചാമ്പ്യൻഷിപ്പ് വടകരയിൽ 15 ന്  "
english_title: "#Kozhikode #District #Level #Karate #championship #Vadakara #15th"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/153372/kozhikode-district-level-karate-championship-vadakara-15th"
published_at: "2023-10-13T20:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6529608b10e38_laaast.jpg"
keywords: []
---

# #Karatechampionship | കോഴിക്കോട് ജില്ലാതല കരാട്ടെ ചാമ്പ്യൻഷിപ്പ് വടകരയിൽ 15 ന്  

> **Lead Summary:** **വടകര: **കോഴിക്കോട് ജില്ലാതല കരാട്ടെ ചാമ്പ്യൻഷിപ്പ് വടകരയിൽ 15 ന് നടക്കും. ഈ വർഷത്തെ ജില്ലാതല കരാട്ടെ ചാമ്പ്യൻഷിപ്പ് കാലത്ത് ഒൻപതുമണി മുതൽ രാത്രി ഏഴുമണി വരെ വടകര ടൌൺ ഹാളിലാണ് നടക്കുന്നത്.

## Article Content

**വടകര: **കോഴിക്കോട് ജില്ലാതല കരാട്ടെ ചാമ്പ്യൻഷിപ്പ് വടകരയിൽ 15 ന് നടക്കും. ഈ വർഷത്തെ ജില്ലാതല കരാട്ടെ ചാമ്പ്യൻഷിപ്പ് കാലത്ത് ഒൻപതുമണി മുതൽ രാത്രി ഏഴുമണി വരെ വടകര ടൌൺ ഹാളിലാണ് നടക്കുന്നത്.

ജില്ലയിലെ 350ൽപരം കരാട്ടെ വിദ്യാർത്‌ഥികൾ പതിനഞ്ചിൽപ്പരം സ്റ്റൈലുകളുമായി മത്സരത്തിൽ പങ്കെടുക്കും. വടകര മുൻസിപ്പൽ ചെയർപേഴ്സൺ കെ പി ബിന്ദു ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

വാർത്താ സമ്മേളനത്തിൽ കോഴിക്കോട് ജില്ലാ കരാട്ടെ പ്രസിഡൻറ് പ്രവീൺ കുമാർ, ജനറൽ സെക്രട്ടറി കനകരാജ്, എക്സിക്യൂട്ടീവ് മെമ്പർമാരായ അനിൽ, മനാഫ് എം എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/153372/kozhikode-district-level-karate-championship-vadakara-15th)