---
title: "#award | ബാബാസാഹേബ് ഡോ. അംബേദ്കർ നാഷണൽ ഫെലോഷിപ്പ് അവാർഡ് 2023; യുവകവി സത്യൻ പത്മതീർത്ഥത്തിന് "
english_title: "#Babasaheb #Dr.Ambedkar #National #Fellowship #Award2023 #youngpoet #SathyanPadmathirtham"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/153539/babasaheb-drambedkar-national-fellowship-award2023-youngpoet-sathyanpadmathirtham"
published_at: "2023-10-14T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652a446887624_444.jpg"
keywords: []
---

# #award | ബാബാസാഹേബ് ഡോ. അംബേദ്കർ നാഷണൽ ഫെലോഷിപ്പ് അവാർഡ് 2023; യുവകവി സത്യൻ പത്മതീർത്ഥത്തിന് 

> **Lead Summary:** **വടകര: **ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ ഈ വർഷത്തെ ബാബാസാഹേബ് ഡോ.അംബേദ്കർ നാഷണൽ ഫെലോഷിപ്പ് അവാർഡിന് മലയാളിയും വടകര മണിയൂർ സ്വദേശിയുമായ യുവകവി സത്യൻ പത്മതീർത്ഥത്തെ തെരഞ്ഞെടുത്തു.

## Article Content

**വടകര: **ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ ഈ വർഷത്തെ ബാബാസാഹേബ് ഡോ.അംബേദ്കർ നാഷണൽ ഫെലോഷിപ്പ് അവാർഡിന് മലയാളിയും വടകര മണിയൂർ സ്വദേശിയുമായ യുവകവി സത്യൻ പത്മതീർത്ഥത്തെ തെരഞ്ഞെടുത്തു.

ദളിത് സാഹിത്യ മേഖലയ്ക്ക് സഹായകമാവുന്ന രീതിയിലുള്ള സാഹിത്യ-സന്നദ്ധ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കി രാജ്യത്തെ കലാസാഹിത്യ പ്രതിഭകൾക്ക് നൽകുന്നതാണ് പ്രസ്തുത അവാർഡ്. ഡിസംബർ 10 ന് ഡൽഹിയിലെ ജറോഡ പഞ്ചശീൽ ആശ്രമത്തിൽ വച്ചാണ് അവാർഡ് ദാന ചടങ്ങ്.

ആനുകാലിക പ്രസിദ്ധീകരണങ്ങളിലൂടെ സത്യൻ പത്മതീർത്ഥത്തിൻ്റെ നിരവധി കവിതകൾ ഇതിനോടകം വായനക്കാരിലേക്ക് എത്തിയിട്ടുണ്ട്. കലാകൗമുദിയിൽ പ്രസിദ്ധീകരിച്ച അരിക്കൊമ്പൻ എന്ന കവിതയ്ക്ക് ഈ വർഷത്തെ വൈലോപ്പിള്ളി അവാർഡും ഇദ്ദേഹത്തെ തേടിയെത്തിയിരുന്നു.

വിമുക്തഭടനായ സത്യൻ പത്മതീർത്ഥം എസ്.ബി.ഐ വടകര ബ്രാഞ്ചിലെ സുരക്ഷാ ജീവനക്കാരനാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/153539/babasaheb-drambedkar-national-fellowship-award2023-youngpoet-sathyanpadmathirtham)