---
title: "#MKPremnath | എം.കെ.പ്രേംനാഥിന് ചികിത്സ നിഷേധിച്ച സംഭവത്തിൽ സമഗ്രാന്വേഷണം വേണം - ബാർ അസോസിയേഷൻ"
english_title: "#MKPremnath #investigation #denial #treatment #BarAssociation "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/153582/mkpremnath-investigation-denial-treatment-barassociation"
published_at: "2023-10-14T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652a64d9dc21c_77.jpg"
keywords: []
---

# #MKPremnath | എം.കെ.പ്രേംനാഥിന് ചികിത്സ നിഷേധിച്ച സംഭവത്തിൽ സമഗ്രാന്വേഷണം വേണം - ബാർ അസോസിയേഷൻ

> **Lead Summary:** **വടകര: **വടകര ബാറിലെ സീനിയർ അഭിഭാഷകനും രാഷ്ട്രീയ പാർട്ടി നേതാവുമായിരുന്ന മുൻ എംഎൽഎ അഡ്വ.എം.കെ.പ്രേംനാഥിന് കോഴിക്കോട്ടെ ക്ലിനിക്കിൽ ചികിത്സ നിഷേധിച്ച സംഭവത്തിൽ സമഗ്രാന്വേഷണം നടത്തണമെന്ന് ബാർ അസോസിയേഷൻ അടിയന്തിര ജനറൽ ബോഡിയോഗം ആവശ്യപ്പെട്ടു.

## Article Content

**വടകര: **വടകര ബാറിലെ സീനിയർ അഭിഭാഷകനും രാഷ്ട്രീയ പാർട്ടി നേതാവുമായിരുന്ന മുൻ എംഎൽഎ അഡ്വ.എം.കെ.പ്രേംനാഥിന് കോഴിക്കോട്ടെ ക്ലിനിക്കിൽ ചികിത്സ നിഷേധിച്ച സംഭവത്തിൽ സമഗ്രാന്വേഷണം നടത്തണമെന്ന് ബാർ അസോസിയേഷൻ അടിയന്തിര ജനറൽ ബോഡിയോഗം ആവശ്യപ്പെട്ടു.

ഇതു സബന്ധിച്ച് ആഭ്യന്തരമന്ത്രിയേയും പോലീസ് മേധാവികളേയും നേരിട്ട് കണ്ട് സംഭവം ബോധ്യപ്പെടുത്തുകയും എഴുതി നൽകുകയും ചെയ്യും. പ്രേംനാഥിന്റെ മരണത്തിന് മുഖ്യകാരണം ഡോക്ടറുടെ അനാസ്ഥയാണെന്ന് യോഗം വിലയിരുത്തി. അഡ്വ.കെ.എം.രാംദാസ് അധ്യക്ഷത വഹിച്ചു. കെ.ലാൽ മോഹൻ, ഇ.നാരായണൻ നായർ,കെ.ഷാജീവ്, രാജേഷ്കുമാർ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/153582/mkpremnath-investigation-denial-treatment-barassociation)