---
title: "#cpileaders | പ്രമുഖ സി പി ഐ നേതാക്കളായിരുന്ന കെ എം കൃഷ്ണൻ, ടി പി മൂസ്സ ചരമ വാർഷിക ദിനാചരണം നാളെ "
english_title: "#Death #anniversary #prominent #CPI #leaders #KMKrishnan #TPMussa #tomorrow"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/153688/death-anniversary-prominent-cpi-leaders-kmkrishnan-tpmussa-tomorrow"
published_at: "2023-10-14T22:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652acc6836851_10_card.jpg"
keywords: []
---

# #cpileaders | പ്രമുഖ സി പി ഐ നേതാക്കളായിരുന്ന കെ എം കൃഷ്ണൻ, ടി പി മൂസ്സ ചരമ വാർഷിക ദിനാചരണം നാളെ 

> **Lead Summary:** **വടകര: ** പ്രമുഖ സി പി ഐ നേതാക്കളായിരുന്ന കെ എം കൃഷ്ണൻ, ടി പി മൂസ്സ എന്നിവരുടെ ചരമ വാർഷിക ദിനാചരണം കാർത്തിക പള്ളിയിൽ ഒക്ടോബർ 15 ന് സമുചിതമായി ആചരിക്കുന്നു.

## Article Content

**വടകര: ** പ്രമുഖ സി പി ഐ നേതാക്കളായിരുന്ന കെ എം കൃഷ്ണൻ, ടി പി മൂസ്സ എന്നിവരുടെ ചരമ വാർഷിക ദിനാചരണം കാർത്തിക പള്ളിയിൽ ഒക്ടോബർ 15 ന് സമുചിതമായി ആചരിക്കുന്നു.

നാളെ കാലത്ത് 8 മണിക്ക് കെ എം കൃഷ്ണൻ സ്മ്യതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും 9 മണിക്ക് ടി പി മൂസ്സ വസതിയിൽ അനുസ്മരണ യോഗവും നടക്കും. 5 മണിക്ക് കാർത്തിക പള്ളിയിൽ പ്രകടനവും അനുസ്മരണ സമ്മേളനവും നടക്കും. സമ്മേളനം സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ. കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും.

സത്യൻ മൊകേരി, കെ കെ ബാലൻ, ആർ ശശി പി, സുരേഷ് ബാബു, ആർ സത്യൻ, എൻ എം ബിജു, ഇ രാധാകൃഷ്ണൻ ,കെ കെ രൻജീഷ്, ഒ എം അശോകൻ എന്നിവർ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/153688/death-anniversary-prominent-cpi-leaders-kmkrishnan-tpmussa-tomorrow)