---
title: "#flyover | ദേശീയപാത വികസനം; വടകര പെരുവാട്ടുംതാഴെ മേൽപാലം പണി പുരോഗമിക്കുന്നു"
english_title: "#National #Highway #Development #flyover #work #progress #under #Vadakara #Peruvattum"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/153816/national-highway-development-flyover-work-progress-under-vadakara-peruvattum"
published_at: "2023-10-15T13:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652b9c980c020_33.jpg"
keywords: []
---

# #flyover | ദേശീയപാത വികസനം; വടകര പെരുവാട്ടുംതാഴെ മേൽപാലം പണി പുരോഗമിക്കുന്നു

> **Lead Summary:** **വ​ട​ക​ര: **ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി വ​ട​ക​ര ന​ഗ​ര​ത്തോ​ട് ചേ​ർ​ന്ന് പെ​രു​വാ​ട്ടും​താ​ഴെ മേ​ൽ​പാ​ലം പ​ണി പു​രോ​ഗ​മി​ക്കു​ന്നു. ഒ​രി​ട​വേ​ള​ക്ക് ശേ​ഷം നി​ർ​ത്തി​വെ​ച്ച പ്ര​വൃ​ത്തി വീ​ണ്ടും പു​ന​രാ​രം​ഭി​ക്കു​ക​യും വേ​ഗ​ത കൈ​വ​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഒ​രു ​ഭാ​ഗ​ത്തേ​ക്കു​ള്ള തൂ​ണു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി ഗ​ർ​ഡ​റു​ക​ൾ സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു.

## Article Content

**വ​ട​ക​ര: **ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി വ​ട​ക​ര ന​ഗ​ര​ത്തോ​ട് ചേ​ർ​ന്ന് പെ​രു​വാ​ട്ടും​താ​ഴെ മേ​ൽ​പാ​ലം പ​ണി പു​രോ​ഗ​മി​ക്കു​ന്നു. ഒ​രി​ട​വേ​ള​ക്ക് ശേ​ഷം നി​ർ​ത്തി​വെ​ച്ച പ്ര​വൃ​ത്തി വീ​ണ്ടും പു​ന​രാ​രം​ഭി​ക്കു​ക​യും വേ​ഗ​ത കൈ​വ​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഒ​രു ​ഭാ​ഗ​ത്തേ​ക്കു​ള്ള തൂ​ണു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി ഗ​ർ​ഡ​റു​ക​ൾ സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു.

നി​ല​വി​ൽ ഇ​തോ​ട് ചേ​ർ​ന്ന് മ​റു​ഭാ​ഗ​ത്തെ തൂ​ണു​ക​ളു​ടെ നി​ർ​മാ​ണ പ്ര​വൃ​ത്തി​യാ​ണ് തു​ട​ങ്ങി​യ​ത്. മേ​ൽ പാ​ല​ത്തി​ന്റെ നി​ർ​മാ​ണ​ച്ചു​മ​ത​ല വാ​ഗ​ഡ് ക​മ്പ​നി​ക്കാ​ണ്. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ദേ​ശീ​യ പാ​ത ര​ണ്ടാ​യി ഭാ​ഗി​ച്ചാ​ണ് ഗ​താ​ഗ​തം. അ​ഴി​യൂ​ര്‍ ബൈ​പാ​സ്, മൂ​രാ​ട് മു​ത​ല്‍ പാ​ലോ​ളി​പ്പാ​ലം, രാ​മ​നാ​ട്ടു​ക​ര മു​ത​ല്‍ വെ​ങ്ങ​ളം എ​ന്നി​ങ്ങ​നെ മൂ​ന്ന് റീ​ച്ചാ​യി​ട്ടാ​ണ് ആ​റു​വ​രി​പ്പാ​ത​യാ​ക്കു​ന്ന​ത്.

ജി​ല്ല​യി​ൽ രാ​മ​നാ​ട്ടു​ക​ര മു​ത​ല്‍ അ​ഴി​യൂ​ര്‍ വ​രെ 102 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ലാ​ണ് ദേ​ശീ​യ​പാ​ത 66 ക​ട​ന്നു​പോ​കു​ന്ന​ത്. ദേ​ശീ​യ പാ​ത​യി​ൽ ചീ​നം​വീ​ട് യു.​പി സ്കൂ​ൾ മു​ത​ൽ അ​ര​വി​ന്ദ്ഘോ​ഷ് റോ​ഡ് വ​രെ​യു​ള്ള ഭാ​ഗം ഉ​യ​ർ​ത്തി കോ​ൺ​ക്രീ​റ്റ് ചെ​യ്ത് പു​തി​യ റോ​ഡ് നി​ർ​മി​ച്ചു ക​ഴി​ഞ്ഞു. വ​ട​ക​ര ന​ഗ​ര​ത്തി​ൽ ഉ​യ​ര​പ്പാ​ത പു​തി​യ സ്റ്റാ​ൻ​ഡ് ജ​ങ്ഷ​ൻ മു​ത​ൽ അ​ട​ക്കാ​ത്തെ​രു​വ​രെ നി​ർ​മി​ക്കാ​ൻ അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ട്.

ഈ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മു​ന്നോ​ടി​യാ​യി സ​ർ​വി​സ് റോ​ഡ് നി​ർ​മാ​ണം തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഉ​യ​ര​പാ​ത നി​ർ​മാ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യു​ള്ള മ​ണ്ണ് പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. കൈ​നാ​ട്ടി ജ​ങ്ഷ​നി​ൽ മേ​ൽ​പാ​ലം നി​ർ​മാ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി തൂ​ണു​ക​ളു​ടെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്.മു​ക്കാ​ളി​ക്കും ബ്ലോ​ക്ക് ഓ​ഫി​സി​നും ഇ​ട​യി​ലാ​യി ടോ​ൾ പ്ലാ​സ, കു​ഞ്ഞി​പ്പ​ള്ളി, നാ​ദാ​പു​രം റോ​ഡ്, ക​ണ്ണൂ​ക്ക​ര തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ അ​ടി​പ്പാ​ത​യു​ടെ പ​ണി ന​ട​ക്കേ​ണ്ട​തു​ണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/153816/national-highway-development-flyover-work-progress-under-vadakara-peruvattum)