---
title: "#cpimarch | കാൽനട ജാഥ; 'ബിജെപി യെ മാറ്റൂ, രാജ്യത്തെ രക്ഷിക്കൂ' സിപിഐ ജാഥാ പ്രയാണം"
english_title: "#Change #BJP #save #country #CPI #march"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/153834/change-bjp-save-country-cpi-march"
published_at: "2023-10-15T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652ba9cbd809a_55.jpg"
keywords: []
---

# #cpimarch | കാൽനട ജാഥ; 'ബിജെപി യെ മാറ്റൂ, രാജ്യത്തെ രക്ഷിക്കൂ' സിപിഐ ജാഥാ പ്രയാണം

> **Lead Summary:** **വടകര: ** ബിജെപിയെ മാറ്റൂ രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയർത്തി സിപിഐ ദേശവ്യാപകമായി നടത്തിവരുന്ന ക്യാമ്പയിനിന്റെ ഭാഗമായി സിപിഐ മണിയൂർ ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച കാൽനട പ്രചരണ പ്രയാണം തുടങ്ങി. ജാഥ പാലയാട് നട വെച്ച് സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര: ** ബിജെപിയെ മാറ്റൂ രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയർത്തി സിപിഐ ദേശവ്യാപകമായി നടത്തിവരുന്ന ക്യാമ്പയിനിന്റെ ഭാഗമായി സിപിഐ മണിയൂർ ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച കാൽനട പ്രചരണ പ്രയാണം തുടങ്ങി. ജാഥ പാലയാട് നട വെച്ച് സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.

ടി രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഒ കെ രവീന്ദ്രൻ ജാഥാ ലീഡർ ടി രാജൻ മാസ്റ്റർ, പി പി ദിനേശൻ, എസ് കെ സുനിൽ എന്നിവർ പ്രസംഗിച്ചു. മണിയൂർ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം ചങ്ങരോത്ത് താഴജാഥ സമാപിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/153834/change-bjp-save-country-cpi-march)