---
title: "#Navaratri | കളിയാംവെള്ളി ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തിന് ഇന്ന് തുടക്കം "
english_title: "#Navaratri #festival #begins #today #Kaliamvelli #Bhagavathy #Temple"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/153845/navaratri-festival-begins-today-kaliamvelli-bhagavathy-temple"
published_at: "2023-10-15T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652bb54b56ae0_66.jpg"
keywords: []
---

# #Navaratri | കളിയാംവെള്ളി ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തിന് ഇന്ന് തുടക്കം 

> **Lead Summary:** **വടകര: **എടച്ചേരി കളിയാംവെള്ളി ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ഉത്സവം ഇന്ന് തുടങ്ങും. 15 മുതൽ 24 വരെയാണ് നവരാത്രി ആഘോഷം. 15-ന് ക്ഷേത്രച്ചടങ്ങുകൾക്കു പുറമേ രാത്രി ഏഴിന് തായമ്പക നടക്കും.

## Article Content

**വടകര: **എടച്ചേരി കളിയാംവെള്ളി ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ഉത്സവം ഇന്ന് തുടങ്ങും. 15 മുതൽ 24 വരെയാണ് നവരാത്രി ആഘോഷം. 15-ന് ക്ഷേത്രച്ചടങ്ങുകൾക്കു പുറമേ രാത്രി ഏഴിന് തായമ്പക നടക്കും.

16-ന് രാത്രി 8.30-ന് കലാപരിപാടികളുടെ ഉദ്ഘാടനവും ഒൻപതുമുതൽ നൃത്താർച്ചന, പ്രാദേശിക കലാപരിപാടികൾ, 17-ന് രാത്രി എട്ടിന് സുനിൽ വടകര അവതരിപ്പിക്കുന്ന സോപാന സംഗീതാർച്ചന യാത്ര, 18-ന് രാത്രി 8.30-ന് പ്രാദേശിക കലാപരിപാടികൾ, ശ്രീപാദം നൃത്തവിദ്യാലയം അവതരിപ്പിക്കുന്ന നൃത്തസന്ധ്യ,

20-ന് 8.30-ന് പ്രാദേശിക കലാപരിപാടികൾ, 22-ന് ഹാർട്ട് ബീറ്റ്സ് അവതരിപ്പിക്കുന്ന മെഗാ മ്യൂസിക് നൈറ്റ് , 24-ന് വാഹനപൂജ, പായസദാനം, രാവിലെ ഒൻപതുമണി മുതൽ വിദ്യാരംഭം എന്നിവയും നടക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/153845/navaratri-festival-begins-today-kaliamvelli-bhagavathy-temple)