---
title: "#keralolsavam | കേരളോത്സവം; ആയഞ്ചേരിയിൽ കായിക മത്സരത്തിന് തുടക്കമായി"
english_title: "#keralolsavam #sports #competition #started #Ayanchery"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/153946/keralolsavam-sports-competition-started-ayanchery"
published_at: "2023-10-15T20:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652c02d0a93e3_11.jpg"
keywords: []
---

# #keralolsavam | കേരളോത്സവം; ആയഞ്ചേരിയിൽ കായിക മത്സരത്തിന് തുടക്കമായി

> **Lead Summary:** **ആയഞ്ചേരി: ** ആയഞ്ചേരി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായ കായിക മത്സരത്തിന് കടമേരി ആർ.എ.സി. ഹൈസ്കൂളിൽ തുടക്കമായി. അത്ലറ്റിക്സ് ഇനങ്ങളാണ് സ്കൂൾ ഗ്രൗണ്ടിൽ നടന്നത്.

## Article Content

**ആയഞ്ചേരി: ** ആയഞ്ചേരി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായ കായിക മത്സരത്തിന് കടമേരി ആർ.എ.സി. ഹൈസ്കൂളിൽ തുടക്കമായി. അത്ലറ്റിക്സ് ഇനങ്ങളാണ് സ്കൂൾ ഗ്രൗണ്ടിൽ നടന്നത്.

ഗെയിംസ് ഇനങ്ങളായ ക്രിക്കറ്റ് 16ന് തെക്കയിൽ പൊയിൽ മൈതാനിയിലും, ചെസ്സ് 17ന് പറമ്പിൽ ഗവ. യു.പി. സ്കൂളിലും ഫുട്ബോൾ 18ന് പൈങ്ങോട്ടായി ടെറഫിലും ഷട്ടിൽ മത്സരങ്ങൾ 19ന് കെ. വി. പീടികക്ക് സമീപമുള്ള കുറ്റിയിൽ ഭവനത്തിലും കളരിപ്പയറ്റ് മത്സരങ്ങൾ 22ന് ആർ.എ.സി. ഹൈസ്കൂളിലും നടക്കും.

മത്സരത്തിന് പേര് രജിസ്റ്റർ ചെയ്ത മുഴുവൻ ടീം അംഗങ്ങളും കൃത്യസമയത്ത് തന്നെ എത്തണമെന്ന് കായിക വിഭാഗം കൺവീനർ വി. കെ. ഹമീദ് മാസ്റ്റർ അറിയിച്ചു. കലാ മത്സരങ്ങളുടെ ഭാഗമായ രചനാ മത്സരങ്ങൾ 17ന് പറമ്പിൽ ഗവ. യു.പി. സ്കൂളിലും സ്റ്റേജ് ഇനങ്ങൾ 22ന് ആർ. എ. സി. ഹൈസ്കൂളിലും നടക്കും.

കലാ മത്സരത്തിൽ പങ്കെടുക്കുന്നവരുടെ പൂരിപ്പിച്ച അപേക്ഷകൾ 16 തിങ്കൾ വൈകുന്നേരം നാലുമണിവരെ പഞ്ചായത്ത് ഓഫീസിൽ സ്വീകരിക്കുമെന്ന് കൺവീനർ രാഘവൻ മാസ്റ്റർ അറിയിച്ചു. കായിക മത്സരങ്ങളുടെ ഉദ്ഘാടനം ആർ.എ.സി. ഹൈസ്കൂളിൽ പ്രസിഡൻറ് കാട്ടിൽ മൊയ്തു മാസ്റ്റർ നിർവഹിച്ചു.

ചെയർമാൻ അഷറഫ് വെള്ളിലാട്ട് അധ്യക്ഷനായി. വാർഡ് മെമ്പർമാരായ ടി. കെ. ഹാരിസ്, എൻ.പി. ശ്രീലത, കൺവീനർ വി. കെ.ഹമീദ്, കെ.സി. രവി എന്നിവർ സംസാരിച്ചു. മത്സരങ്ങൾക്ക് കായിക അധ്യാപകരായ മധു മാസ്റ്റർ, നസീർ നുപ്പറ്റ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/153946/keralolsavam-sports-competition-started-ayanchery)