---
title: "#cookingcompetition | രുചിക്കൂട്ട്; ജില്ലാതല പാചക മത്സരത്തിൽ മണിയൂർ പഞ്ചായത്തിന് ഒന്നാം സ്ഥാനം"
english_title: "#Maniyur #panchayath #won #first #place #district #cookingcompetition"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/154113/maniyur-panchayath-won-first-place-district-cookingcompetition"
published_at: "2023-10-16T13:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652ceb0b783e7_44.jpg"
keywords: []
---

# #cookingcompetition | രുചിക്കൂട്ട്; ജില്ലാതല പാചക മത്സരത്തിൽ മണിയൂർ പഞ്ചായത്തിന് ഒന്നാം സ്ഥാനം

> **Lead Summary:** **വടകര: ** കേരളീയം 2023ൻ്റെ പ്രചരണാർത്ഥം ജില്ലയിലെ കുടുംബശ്രീ കാറ്ററിംഗ് ടീമുകളെ ഉൾപ്പെടുത്തി കുടുംബശ്രീ കോഴിക്കോട് ജില്ലാ മിഷൻ സംഘടിപ്പിച്ച 'കോഴിക്കോടൻ രുചിക്കൂട്ട്' എന്ന പാചക മത്സരത്തിൽ മണിയൂർ പഞ്ചായത്തിൻ്റെ കാറ്ററിംഗ് ടീമായ രുചിക്കൂട്ട് ഒന്നാം സമ്മാനത്തിന് അർഹരായി.

## Article Content

**വടകര: ** കേരളീയം 2023ൻ്റെ പ്രചരണാർത്ഥം ജില്ലയിലെ കുടുംബശ്രീ കാറ്ററിംഗ് ടീമുകളെ ഉൾപ്പെടുത്തി കുടുംബശ്രീ കോഴിക്കോട് ജില്ലാ മിഷൻ സംഘടിപ്പിച്ച 'കോഴിക്കോടൻ രുചിക്കൂട്ട്' എന്ന പാചക മത്സരത്തിൽ മണിയൂർ പഞ്ചായത്തിൻ്റെ കാറ്ററിംഗ് ടീമായ രുചിക്കൂട്ട് ഒന്നാം സമ്മാനത്തിന് അർഹരായി.

രണ്ട് മണിക്കൂറിനുള്ളിൽ മില്ലറ്റ് ഹൽവ ഉൾപ്പെടെ മൂന്ന് ഐറ്റങ്ങൾ ഉണ്ടാക്കുക എന്നതായിരുന്നു മത്സരത്തിൻ്റെ നിബന്ധന. ഒമ്പത് യൂണിറ്റുകൾ പങ്കെടുത്ത പാചക മത്സരത്തിൽ എം.എം.രജനി, സി.എം ഷൈജ, കെ.കെ.മഞ്ജു എന്നിവർ ചേർന്ന ടീമാണ് മണിയൂർ പഞ്ചായത്തിന് സമ്മാനം നേടിക്കൊടുത്തത്.

ജില്ലാ മിഷൻ കോർഡിനേറ്റർ ആർ സിന്ധു അദ്ധ്യക്ഷയായ ചടങ്ങിൽ കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനവും സമ്മാനദാനവും നിർവ്വഹിച്ചു. മുൻ ധനകാര്യ മന്ത്രി ടി.എം.തോമസ് ഐസക് മുഖ്യാതിഥിയായിരുന്നു. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ എൻ.സി.സിന്ധു, ജില്ലാ പ്രോഗ്രാം മാനേജർ എ നീതു എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/154113/maniyur-panchayath-won-first-place-district-cookingcompetition)