---
title: "#KMuralidhara | ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണം; കെ.മുരളീധരൻ എം.പി റെയിൽവേ ബോർഡ് ചെയർമാനുമായി കൂടിക്കാഴ്ച നടത്തി"
english_title: "#Stops# shouldbe #allowed #trains #KMuralidharan #meeting #M.P #Railway #Board #Chairman"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/154278/stops-shouldbe-allowed-trains-kmuralidharan-meeting-mp-railway-board-chairman"
published_at: "2023-10-16T21:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652d643c99932_10.jpg"
keywords: []
---

# #KMuralidhara | ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണം; കെ.മുരളീധരൻ എം.പി റെയിൽവേ ബോർഡ് ചെയർമാനുമായി കൂടിക്കാഴ്ച നടത്തി

> **Lead Summary:** **വടകര: **കൊയിലാണ്ടി, പയ്യോളി സ്റ്റേഷനുകളിൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുക, കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുക എന്നീ ആവശ്യത്തിനായി റെയിൽവേ ബോർഡ് ചെയർമാനുമായി.കെ.മുരളീധരൻ എം.പി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി.

## Article Content

**വടകര: **കൊയിലാണ്ടി, പയ്യോളി സ്റ്റേഷനുകളിൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുക, കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുക എന്നീ ആവശ്യത്തിനായി റെയിൽവേ ബോർഡ് ചെയർമാനുമായി.കെ.മുരളീധരൻ എം.പി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി.

കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ കണ്ണൂർ - എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ്സ് , മംഗലാപുരം - കോയമ്പത്തൂർ ഇന്റർസിറ്റി എക്സ്പ്രസ്സ് , തിരുവനന്തപുരം - ലോക മാന്യതിലക് നേത്രാവതി എക്സ്പ്രസ്സ് എന്നിവയ്ക്കും , പയ്യോളിയിൽ പരശുറാം എക്സ്പ്രസ്സിനും സ്റ്റോപ്പ് അനുവദിക്കു,

കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ നിർമ്മാണം നിലച്ച ലിഫ്റ്റിന്റെ നിർമ്മാണ പ്രവർത്തി ഉടൻ തുടങ്ങുന്നതിനും, റെയിൽവേ സ്റ്റേഷനിലെ മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ദ്രുതഗതിയിൽ നടപ്പിൽ വരുത്തണമെന്നാവശ്യപ്പെട്ടും റെയിൽവേ ബോർഡ് ചെയർമാൻ ജയവർമ്മ സിൻഹയ്ക്ക് നിവേദനം കൈമാറി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/154278/stops-shouldbe-allowed-trains-kmuralidharan-meeting-mp-railway-board-chairman)