---
title: "#AavithodeNirchal | ജല ബജറ്റിൽ നിന്ന് ജലസുരക്ഷയിലേക്ക്; വടകര നഗരസഭയിൽ ആവിതോട് നിർച്ചാൽ നടത്തം സംഘടിപ്പിച്ചു"
english_title: "#Water #Budget #Water #Security #Vadakara #Municipal #Corporation #Aavithode #Nirchal #walk #organized"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/154495/water-budget-water-security-vadakara-municipal-corporation-aavithode-nirchal-walk-organized"
published_at: "2023-10-17T16:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652e63e0111af_22.jpg"
keywords: []
---

# #AavithodeNirchal | ജല ബജറ്റിൽ നിന്ന് ജലസുരക്ഷയിലേക്ക്; വടകര നഗരസഭയിൽ ആവിതോട് നിർച്ചാൽ നടത്തം സംഘടിപ്പിച്ചു

> **Lead Summary:** **വടകര: ** വടകര നഗരസഭയാണ് ജലബജറ്റ് തയ്യാറാക്കിയ ആദ്യ നഗരസഭ. നീർത്തട അടിസ്ഥാനത്തിലാണ് ജല ബജറ്റിൽ കണ്ടെത്തിയ പദ്ധതികളുടെ നിർവഹണം നടത്തുക. ഇതിനു വേണ്ടി നഗരസഭയുടെ നിലവിലുള്ള നീർത്തട മാസ്റ്റർ പ്ലാൻ അപ്ഡേഷൻ ചെയ്തു. നീർച്ചാലുകൾ ഉൾപ്പെടുന്ന സമഗ്ര വികസന പദ്ധതികൾ ആസൂത്രണം ചെയ്യാനാണ് നഗരസഭ ലക്ഷ്യമിടുന്നത്.

## Article Content

**വടകര: ** വടകര നഗരസഭയാണ് ജലബജറ്റ് തയ്യാറാക്കിയ ആദ്യ നഗരസഭ. നീർത്തട അടിസ്ഥാനത്തിലാണ് ജല ബജറ്റിൽ കണ്ടെത്തിയ പദ്ധതികളുടെ നിർവഹണം നടത്തുക. ഇതിനു വേണ്ടി നഗരസഭയുടെ നിലവിലുള്ള നീർത്തട മാസ്റ്റർ പ്ലാൻ അപ്ഡേഷൻ ചെയ്തു. നീർച്ചാലുകൾ ഉൾപ്പെടുന്ന സമഗ്ര വികസന പദ്ധതികൾ ആസൂത്രണം ചെയ്യാനാണ് നഗരസഭ ലക്ഷ്യമിടുന്നത്.

പ്രവർത്തനത്തിന്റെ തുടക്കം എന്ന നിലയിലാണ് നഗരസഭയിലെ വാർഡ് 1, 47 വാർഡുകൾ കൂടി ഒഴുകി കടലിലേക്ക് എത്തുന്ന ആവിതോട് സംരക്ഷണ പ്രവർത്തനത്തിനുള്ള പദ്ധതികളാണ് തയ്യാറാക്കി വരുന്നത്. നീർച്ചാൽ നടത്തത്തിന് ശേഷം തോട്ടിലെ മാലിന്യം നിക്കി ശുചീകരിക്കുന്നപ്രവർത്തനമാണ് ആദ്യഘട്ടത്തിൽ നടപ്പിലാക്കുക.

ഇറിഗേഷൻ, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി എന്നിവ സംയുക്തമായാണ് തോട് സംരക്ഷണം പദ്ധതി നടപ്പിലാക്കുക. നവ കേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷൻ സഹകരണത്തോടെ വടകര നഗരസഭ തയ്യാറാക്കിയ ജലബജറ്റ് തുടർ പദ്ധതി ഏറ്റെടുക്കൽ ആസൂത്രണത്തിനും നഗര സഭയുടെ നിർത്തടമാസ്റ്റർ പ്ലാൻ അപ്ഡേഷനും വേണ്ടി സംയുക്തമായി നടത്തുന്ന ആവിതോട് നീർച്ചാൽ നടത്തം ബഹു.നഗരസഭാ ചെയർപേഴ്സൺ ശ്രീമതി.കെ.പി.ബിന്ദു ഉദ്ഘാടനം ചെയ്തു.

വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി.രാജിത പതേരി പരിപാടിക്ക് സ്വാഗതം പറഞ്ഞു. മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ ശ്രീ.സജീവ് കുമാർ അധ്യക്ഷത വഹിച്ചു. സ്ഥിര സമിതി അംഗങ്ങളായ ശ്രീ.എൻ.കെ.പ്രഭാകരൻ, ശ്രീമതി.പ്രജിത.എ.പി, ശ്രീ.ബിജു എം, ആരോഗ്യ സ്റ്റാൻറിംഗ് കമ്മിറ്റി അംഗങ്ങൾ, ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ശ്രീ.രഞ്ജിത്ത്.കെ എന്നിവർ സംസാരിച്ചു.

വാർഡ് കൗൺസിലർ ശ്രീമതി.സുരക്ഷിത .ടി.പി നന്ദി പറഞ്ഞു. കൗൺസിലർമാർ, മാലിന്യ മുക്തം നവകേരളം ജില്ല കോഡിനേറ്റർ ശ്രീ.മണലിൽ മോഹനൻ, ഇറിഗേഷൻ ഉദ്യോഗസ്ഥന്മാർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ ശ്രീമതി.ഷംന.പി, പ്രദേശവാസികൾ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/154495/water-budget-water-security-vadakara-municipal-corporation-aavithode-nirchal-walk-organized)