---
title: "#navakerala | നവകേരള സദസ്സ്; ആയഞ്ചേരി ഗ്രാമപഞ്ചായത്ത് സംഘാടക സമിതി രൂപീകരണയോഗം 19ന് "
english_title: "#navakerala  #Ayanchery #Grama #Panchayath #Constituent #Committee #formation #meeting "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/154510/navakerala-ayanchery-grama-panchayath-constituent-committee-formation-meeting"
published_at: "2023-10-17T16:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652e6dfe2341f_77.jpg"
keywords: []
---

# #navakerala | നവകേരള സദസ്സ്; ആയഞ്ചേരി ഗ്രാമപഞ്ചായത്ത് സംഘാടക സമിതി രൂപീകരണയോഗം 19ന് 

> **Lead Summary:** **ആയഞ്ചേരി: **കുറ്റ്യാടി മണ്ഡലത്തിലെ നവകേരള സദസ്സ് നവംബർ 24 ന് മേമുണ്ട ഹയർസെക്കണ്ടറിയിൽ വെച്ച് നടത്തുന്നതിന്റെ മുന്നോടിയായി ഒക്ടോബർ 19 വ്യാഴാഴ്ച കാലത്ത് 11.00 മണിക്ക് ആയഞ്ചേരി ടൗണിൽ സംഘാടക സമിതി രൂപീകരണയോഗം ചേരും.

## Article Content

**ആയഞ്ചേരി: **കുറ്റ്യാടി മണ്ഡലത്തിലെ നവകേരള സദസ്സ് നവംബർ 24 ന് മേമുണ്ട ഹയർസെക്കണ്ടറിയിൽ വെച്ച് നടത്തുന്നതിന്റെ മുന്നോടിയായി ഒക്ടോബർ 19 വ്യാഴാഴ്ച കാലത്ത് 11.00 മണിക്ക് ആയഞ്ചേരി ടൗണിൽ സംഘാടക സമിതി രൂപീകരണയോഗം ചേരും.

നവകേരള സദസ്സ് പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി രാഷ്ട്രീയ, സാമൂഹ്യ സാംസ്ക്കാരിക, കായിക മേഖലകളിലെ പ്രമുഖരും ജീവനക്കാരും ജനപ്രതിനിധികളുമെല്ലാമടങ്ങിയ വിപുലമായ സംഘാടക സമിതി രൂപീകരിക്കുന്നതിനാണ് യോഗം ചേരുന്നത്.

നവകേരള നിർമ്മിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും സംസ്ഥാനത്തെ മുഴുവൻ നിയമസഭാ മണ്ഡലങ്ങളിലും പര്യടനം നടത്തി ജനങ്ങളുമായി നേരിട്ട് സംവദിക്കും. രാജ്യത്തു തന്നെ ആദ്യമായാണ് ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിയും മന്ത്രിസഭാ അംഗങ്ങൾ ഒന്നടങ്കവും ഓരോ മണ്ഡലത്തിലും നേരിട്ടെത്തി ജനങ്ങളുമായി സംവദിക്കുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/154510/navakerala-ayanchery-grama-panchayath-constituent-committee-formation-meeting)