---
title: "#courtpunished | ഹെറോയിൻ പിടികൂടിയ കേസിൽ 11 മാസം കഠിനതടവ് വിധിച്ച് വടകര കോടതി "
english_title: "#Vadakara #court #Sentenced #11months #rigorous #imprisonment #case #heroin"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/154529/vadakara-court-sentenced-11months-rigorous-imprisonment-case-heroin"
published_at: "2023-10-17T18:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652e8340480a1_66.jpg"
keywords: []
---

# #courtpunished | ഹെറോയിൻ പിടികൂടിയ കേസിൽ 11 മാസം കഠിനതടവ് വിധിച്ച് വടകര കോടതി 

> **Lead Summary:** **വടകര: **ഹെറോയിൻ പിടികൂടിയ കേസിൽ കണ്ണൂർ സ്വദേശി തയ്യിൽ അയിക്കാലി വളപ്പിൽ റഷീദിനെ 11 മാസം കഠിനതടവിനും 5000 രൂപ പിഴയടയ്ക്കാനും വടകര എൻ.ഡി.പി.എസ്. കോടതി ശിക്ഷിച്ചു.

## Article Content

**വടകര: **ഹെറോയിൻ പിടികൂടിയ കേസിൽ കണ്ണൂർ സ്വദേശി തയ്യിൽ അയിക്കാലി വളപ്പിൽ റഷീദിനെ 11 മാസം കഠിനതടവിനും 5000 രൂപ പിഴയടയ്ക്കാനും വടകര എൻ.ഡി.പി.എസ്. കോടതി ശിക്ഷിച്ചു.

ജഡ്ജി വി.പി.എം. സുരേഷ് ബാബുവാണ് റഷീദിനെ ശിക്ഷിച്ചത്. 2018 ജനുവരി 15-നാണ് ഇയാളെ 10 ഗ്രാം ഹെറോയിനുമായി കണ്ണൂർ താളിക്കാവ്-ചാലോട് റോഡിൽനിന്ന് കണ്ണൂർ എക്സൈസ് സംഘം പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/154529/vadakara-court-sentenced-11months-rigorous-imprisonment-case-heroin)