---
title: "ഓടയില്‍ വീണ കുതിരയ്ക്ക് രക്ഷകരായി ഫയര്‍ഫോഴ്‌സ് "
english_title: " Firefighters rescue a horse that fell into a ditch"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/15453/firefighters-rescue-a-horse-that-fell-into-a-ditch"
published_at: "2021-12-10T17:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b340c89ab06_rescu opreraton .jpg"
keywords: []
---

# ഓടയില്‍ വീണ കുതിരയ്ക്ക് രക്ഷകരായി ഫയര്‍ഫോഴ്‌സ് 

> **Lead Summary:** വടകര : ഓടയില്‍ വീണ കുതിരയ്ക്ക് രക്ഷകരായി ഫയര്‍ഫോഴ്‌സ് സേനാംഗങ്ങള്‍. പയ്യോളി ബസാറില്‍ പട്ടോന ഹൗസില്‍ ബാബുവിന്റെ ഉടമസ്ഥതയിലുള്ള കുതിര പറമ്പില്‍ പുല്ലുമേയുന്നതിനിടയില്‍ വീടിനോട് ചേര്‍ന്ന കാനയില്‍ വീഴുകയായിരുന്നു.

## Article Content

വടകര : ഓടയില്‍ വീണ കുതിരയ്ക്ക് രക്ഷകരായി ഫയര്‍ഫോഴ്‌സ് സേനാംഗങ്ങള്‍. പയ്യോളി ബസാറില്‍ പട്ടോന ഹൗസില്‍ ബാബുവിന്റെ ഉടമസ്ഥതയിലുള്ള കുതിര പറമ്പില്‍ പുല്ലുമേയുന്നതിനിടയില്‍ വീടിനോട് ചേര്‍ന്ന കാനയില്‍ വീഴുകയായിരുന്നു.

     നാട്ടുകാരുടെ സഹായത്തോടെ ഉടമ കുതിരയെ പുറത്തേടുക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടതിനെ തുടര്‍ന്ന് അഗ്‌നിരക്ഷാസേനയുടെ സേവനം ആവശ്യപെടുയായിരുന്നു. വിവരമറിഞ്ഞ് അസി: സ്റ്റേഷന്‍ ഓഫീസര്‍ കെ സതീശന്റെ നേതൃത്വത്തില്‍ എത്തിയ 2 യൂണിറ്റ് ഫയര്‍ഫോഴ്‌സ് സേന ഹോസും റോപ്പും ഉപയോഗിച്ച് ഏറേ പണിപ്പെട്ട് കുതിരയെ പുറത്തെത്തിച്ചു.

ഇന്ന് രാവിലെയാണ് സംഭവം നടന്നത്.

രക്ഷാപ്രവര്‍ത്തനത്തില്‍ സീനിയര്‍ ഫയര്‍ & റെസ്‌ക്യൂ ഓഫീസരായ ടി, സജീവന്‍. പുഷ്പരാജ് , ഫയര്‍ & റെസ്‌ക്യൂ ഓഫീസര്‍മാരായ , ഒ അനീഷ് , കെ അനില്‍. , എം കെ ഗംഗാധരന്‍. , എസ് ഡി സുധീപ് എ, പ്രജിത്ത് നാരായണന്‍, ടി അഖില്‍ , ഹോം ഗാര്‍ഡ് രതീഷ് എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/15453/firefighters-rescue-a-horse-that-fell-into-a-ditch)