---
title: "പുത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍  മനുഷ്യാവകാശ ദിനം ആചരിച്ചു "
english_title: " Puthur Govt. In Higher Secondary School Human Rights Day was observed "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/15455/puthur-govt-in-higher-secondary-school-human-rights-day-was-observed"
published_at: "2021-12-10T17:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b3463651835_viji - penkootu.jpg"
keywords: []
---

# പുത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍  മനുഷ്യാവകാശ ദിനം ആചരിച്ചു 

> **Lead Summary:** വടകര: പുത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വടകര എന്‍.എസ്എ.സ് യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ ലോക മനുഷ്യാവകാശദിനം ആചരിച്ചു. പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തകയും ബി.ബി.സി ലോകത്തെ കരുത്തരായ നൂറ് വനിതകളില്‍ ഒരാളായി തെരെഞ്ഞെടുക്കുകയും ചെയ്ത വിജി (പെണ്‍കൂട്ട് ) മുഖ്യപ്രഭാഷണം നടത്തി.

## Article Content

വടകര: പുത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വടകര എന്‍.എസ്എ.സ് യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ ലോക മനുഷ്യാവകാശദിനം ആചരിച്ചു. പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തകയും ബി.ബി.സി ലോകത്തെ കരുത്തരായ നൂറ് വനിതകളില്‍ ഒരാളായി തെരെഞ്ഞെടുക്കുകയും ചെയ്ത വിജി (പെണ്‍കൂട്ട് ) മുഖ്യപ്രഭാഷണം നടത്തി.

കുട്ടികളുമായി മുഖാമുഖം നടത്തി. അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തി അവര്‍ക്ക് വിശ്രമിക്കാനും ജോലിസ്ഥലങ്ങളില്‍ ടോയ്‌ലറ്റ് സൗകര്യം ഒരുക്കാനും വേണ്ടി പ്രയത്‌നിച്ച സാമൂഹിക പ്രവര്‍ത്തകയാണ് വിജി. ഇത്തരം പ്രവര്‍ത്തനങ്ങളാണ് ലോകത്തെ സ്വാധീനിച്ച ബിബിസിയുടെ നൂറു വനിതകളുടെ പട്ടികയില്‍ 73ആം സ്ഥാനക്കാരിയായി തെരെഞ്ഞെടുക്കപ്പടാന്‍ കാരണം.

'അവാര്‍ഡുകളും ആദരങ്ങളും നല്ലതാണ്. നാം പറയുന്ന കാര്യങ്ങള്‍ കൂടുതല്‍ പേരിലെത്താനും അതിലെ ശരിയായ നിലപാടിന് ബലം കിട്ടാനും ഈ അംഗീകാരങ്ങള്‍ ഒരു സാധ്യതയാണ്. അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രിന്‍സിപ്പല്‍ കെ.കെ മനോജ് ഉദ്ഘാടനം ചെയ്തു. ആര്‍. ഷിജു അദ്ധ്യക്ഷനായിരുന്നു. എം.കെ. പ്രമോദ് , ഡി.ദീപ , കെ.സി. അബ്ദുല്‍ സമദ് , എന്നിവര്‍ സംസാരിച്ചു. ദ്യോതക് എം.ജെ സ്വാഗതവും ശാരിക. യു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/15455/puthur-govt-in-higher-secondary-school-human-rights-day-was-observed)