---
title: "#Alumni | മടപ്പള്ളി സ്കൂളിന് സഹായ ഹസ്തവുമായി പൂർവ്വ വിദ്യാർത്ഥികൾ "
english_title: "#Alumni #helping #Madapally #School"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/154569/alumni-helping-madapally-school"
published_at: "2023-10-17T20:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652e9b501c3f3_99.jpg"
keywords: []
---

# #Alumni | മടപ്പള്ളി സ്കൂളിന് സഹായ ഹസ്തവുമായി പൂർവ്വ വിദ്യാർത്ഥികൾ 

> **Lead Summary:** **വടകര: ** മടപ്പള്ളി ഫിഷറിഷ് ടെക്നിക്കൽ ഹൈസ്കൂളിലെ 92-93 ബാച്ചിലെ സഹപാഠി കൂട്ടായ്മയിലെ സുഹൃത്തക്കൾ ഇത്തവണ വിദ്യാലയത്തിലേക്ക് മടങ്ങി എത്തുമ്പോൾ മധുരിക്കുന്ന ഓർമ്മകൾക്കൊപ്പം ചേർത്ത് പിടിക്കാൻ 45 ഇഞ്ച് ടിവിയും ഉണ്ടായിരുന്നു.

## Article Content

**വടകര: ** മടപ്പള്ളി ഫിഷറിഷ് ടെക്നിക്കൽ ഹൈസ്കൂളിലെ 92-93 ബാച്ചിലെ സഹപാഠി കൂട്ടായ്മയിലെ സുഹൃത്തക്കൾ ഇത്തവണ വിദ്യാലയത്തിലേക്ക് മടങ്ങി എത്തുമ്പോൾ മധുരിക്കുന്ന ഓർമ്മകൾക്കൊപ്പം ചേർത്ത് പിടിക്കാൻ 45 ഇഞ്ച് ടിവിയും ഉണ്ടായിരുന്നു.

ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ സ്കൂളിൽ 92-93 സഹപാഠി കൂട്ടായ്മ സംഘടിപ്പിച്ച പത്ത്, പ്ലസ് ടു വിദ്യാർഥികളെ അനുമോദിക്കുന്ന ചടങ്ങിലാണ് സ്കൂൾ അധികാരികൾ സ്കൂളിന്റെ ആവശ്യം കൂട്ടായ്മയുടെ മുന്നിൽ വച്ചത്.

തുടർന്ന് കൂട്ടായ്മയുടെ എക്സിക്യൂട്ടീവ് കമ്മറ്റിയിലെ ഓരോ അംഗങ്ങളും അത് നിറവേറ്റുന്നതിനുള്ള പ്രവർത്തനത്തിലായിരുന്നു. കൂട്ടായ്മയുടെ ഭാഗമായ വാട്ട്സ് ആപ് ജനറൽ ഗ്രൂപ്പിൽ (ജനറൽ ബോഡി) പങ്കുവെച്ചപ്പോൾ ഉത്സാഹത്തോടെ ആ സ്വപ്നം നിറവേറ്റാൻ കൂട്ടായ്മയുടെ ഭാഗമായ ഓരോ പൂർവ്വ വിദ്യാർത്ഥിയും സ്കൂളിനും കൂട്ടായ്മക്കും അഭിമാനമായി മാറി.

മടപ്പളി GVHS സ്കൂളിൽ അരങ്ങേറിയ യുവജനോത്സവ പരിപാടിയുമായി ബന്ധപ്പെട്ട ചടങ്ങിൽ വെച്ച് 92 -93 പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ പ്രതിനിധികളുടെയും ചെയർമാൻ K പദ്മനാഭന്റെയും നേതൃത്വത്തിൽ സ്കൂളിന് ടിവി കൈമാറി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/154569/alumni-helping-madapally-school)