---
title: "ജനാധിപത്യം തുടങ്ങേണ്ടത് കുടുംബങ്ങളില്‍  നിന്ന് ; അഡ്വ പി എം ആതിര "
english_title: "HUMAN RIGHT DAY SEMINAR AT VATAKARA - KERALA POLICE ASSOSIATION "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/15460/human-right-day-seminar-at-vatakara-kerala-police-assosiation"
published_at: "2021-12-10T18:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b35320a47c4_P M AATHIRA .jpg"
keywords: []
---

# ജനാധിപത്യം തുടങ്ങേണ്ടത് കുടുംബങ്ങളില്‍  നിന്ന് ; അഡ്വ പി എം ആതിര 

> **Lead Summary:** വടകര: കേരള പോലീസ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ (ഡിസംബര്‍ 10 )മനുഷ്യാവകാശ ദിനത്തില്‍ പോലീസും മനുഷ്യാവകാശവും എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു വടകര ഡിവൈഎസ്പി അബ്ദുല്‍ ഷെരീഫ് കെ കെ സെമിനാര്‍ ഉദ്ഘാടനം ചെയ്തു.

## Article Content

വടകര: കേരള പോലീസ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ (ഡിസംബര്‍ 10 )മനുഷ്യാവകാശ ദിനത്തില്‍ പോലീസും മനുഷ്യാവകാശവും എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു വടകര ഡിവൈഎസ്പി അബ്ദുല്‍ ഷെരീഫ് കെ കെ സെമിനാര്‍ ഉദ്ഘാടനം ചെയ്തു.

കെ പി എ ജില്ലാ നിര്‍വാഹക സമിതി അംഗം എം രഞ്ജിഷ് സെമിനാര്‍ മോഡറേറ്റ്‌റ് ചെയ്തു. അഡ്വ പി എം ആതിര (ഗവണ്‍മെന്റ് പ്ലീഡര്‍ & പബ്ലിക് പ്രോസിക്യൂട്ടര്‍ കോഴിക്കോട്) എ സജീവന്‍ (മാധ്യമപ്രവര്‍ത്തകന്‍) സി കെ സുജിത്ത് (സംസ്ഥാന നിര്‍വാഹക സമിതി അംഗം കെ പി ഒ എ) എന്നിവര്‍ വിഷയം അവതരിപ്പിച്ചു.

പരിപാടിയോടനുബന്ധിച്ച് കേരള പോലീസ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ജി പി അഭിജിത്തിനുള്ള അനുമോദനവും, പ്രമോഷന്‍ ആയതിനെ തുടര്‍ന്ന് കേരള പോലീസ് അസോസിയേഷനില്‍ നിന്നും കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷനിലേക്ക് പ്രവര്‍ത്തനമണ്ഡലം മാറുന്ന സംസ്ഥാന നിര്‍വാഹകസമിതി അംഗം സുമ, ജില്ലാ കമ്മിറ്റി അംഗം സി വി സുഗുണ എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി.

സംസ്ഥാന നിര്‍വാഹക സമിതി അംഗം കെ കെ ഗിരീഷ് സ്വാഗതവും ജില്ലാ പ്രസിഡന്റ് വി വി സുരേഷ് അദ്ധ്യക്ഷതയും വഹിച്ചു. ജില്ലാ ട്രഷറര്‍ പി സുഖിലേഷ് നന്ദിയും പറഞ്ഞു പോലീസുദ്യോഗസ്ഥരുടെ തൊഴില്‍ സമയം ക്ലിപ്തപ്പെടുക പോലും ചെയ്യാതിരിക്കുന്ന വര്‍ത്തമാന കാലത്ത് മനുഷ്യാവകാശ ചര്‍ച്ചകള്‍ പോലും അപ്രസക്തമാണെന്ന് അഡ്വ.പി എം ആതിര പറഞ്ഞു .

ജനാധിപത്യം കുടുംബങ്ങളില്‍ തുടങ്ങേണ്ടതുണ്ട്. ആലുവ സംഭവങ്ങള്‍ പോലുള്ളവ പോലീസിന്റെ ഇനിയും നവീകരിച്ചിട്ടില്ലാത്ത മനുഷ്യാവകാശ ധ്വംസനങ്ങ ളുടെ ഉദാഹരണങ്ങളാണെന്നും ആതിര പറഞ്ഞു മനുഷ്യാവകശ ധ്വംസന ചര്‍ച്ചകളില്‍ മാധ്യമങ്ങള്‍ കൂടി സ്വയം വിലയിരുത്തലിനും തിരുത്തലുകള്‍ക്കും വിധേയമാക്കണമെന്ന് എ സജീവന്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/15460/human-right-day-seminar-at-vatakara-kerala-police-assosiation)