---
title: "പയ്യോളിയില്‍ വഖഫ് സംരക്ഷണ  റാലിയില്‍ വന്‍ ജനപങ്കാളിത്തം"
english_title: " Waqf protection in Payyoli Huge turnout at the rally"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/15467/waqf-protection-in-payyoli-huge-turnout-at-the-rally"
published_at: "2021-12-10T19:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b35b731d4f1_vaqf rally.jpg"
keywords: []
---

# പയ്യോളിയില്‍ വഖഫ് സംരക്ഷണ  റാലിയില്‍ വന്‍ ജനപങ്കാളിത്തം

> **Lead Summary:** പയ്യോളി : പയ്യോളി മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലിയില്‍ വന്‍ ജനപങ്കാളിത്തം . അയനിക്കാട് ഹയ്‌ദ്രോസ് പള്ളി പരിസരത്തുനിന്നും ആരംഭിച്ച റാലി നഗരം ചുറ്റി ബീച്ച് റോഡില്‍ സമാപിച്ചു. മുസ്ലിം ലീഗ്,സമസ്ത ,മുജാഹിദ് വിഭാഗങ്ങള്‍,ജമാഅത്തെ ഇസ്ലാമി പ്രധിനിധികള്‍ നേതൃത്വം നല്‍കിയ പ്രതിഷേധ സംഗമം ശ്രദ്ധേയമായി.

## Article Content

പയ്യോളി : പയ്യോളി മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലിയില്‍ വന്‍ ജനപങ്കാളിത്തം . അയനിക്കാട് ഹയ്‌ദ്രോസ് പള്ളി പരിസരത്തുനിന്നും ആരംഭിച്ച റാലി നഗരം ചുറ്റി ബീച്ച് റോഡില്‍ സമാപിച്ചു. മുസ്ലിം ലീഗ്,സമസ്ത ,മുജാഹിദ് വിഭാഗങ്ങള്‍,ജമാഅത്തെ ഇസ്ലാമി പ്രധിനിധികള്‍ നേതൃത്വം നല്‍കിയ പ്രതിഷേധ സംഗമം ശ്രദ്ധേയമായി.

റഷീദ് വെങ്ങളം പ്രധിഷേധ സംഗമം ഉത്ഘാടനം ചെയ്തു . സി.പി.സദക്കത്തുള്ള അധ്യക്ഷത വഹിച്ചു. സുഹൈല്‍ഹൈതമി മുഖ്യ പ്രഭാഷണം നടത്തി വിവിധ സംഘടനാ പ്രധിനിധികളായ അസ്‌ലം കീഴൂര്‍ ,ടി.പി.അബ്ദുള്‍ അസീസ് ,ടി.പി.അബ്ദുള്‍ മജീദ് എന്നിവര്‍ സംസാരിച്ചു.

പ്രതിഷേധ റാലിക്ക് മഠത്തില്‍ അബ്ദുറഹ്മാന്‍,മുഹമ്മദ് സാദിഖ് ഹുദവി,അന്‍സാര്‍ പി.കെ,ജുനൈദ് ദാരിമി വി.കെ.അബ്ദുറഹ്മാന്‍,ടി.സി മുഹമ്മദ് ,അഷറഫ് കോട്ടക്കല്‍,കാഞ്ഞിരോളി കുഞ്ഞമ്മദ്, എന്നിവര്‍ നേതൃത്വം നല്‍കി. നിസാര്‍ കാഞ്ഞിരോളി സ്വാഗതവും എ്‌സ് .കെ.സമീര്‍ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/15467/waqf-protection-in-payyoli-huge-turnout-at-the-rally)