---
title: "#keralolsavam | കേരളോത്സവത്തിന് ഐപിഎം അക്കാദമി വേദിയൊരുക്കി"
english_title: "#IPM #Academy #set #stage #keralolsavam"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/154730/ipm-academy-set-stage-keralolsavam"
published_at: "2023-10-18T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652f83581e43f_111.jpg"
keywords: []
---

# #keralolsavam | കേരളോത്സവത്തിന് ഐപിഎം അക്കാദമി വേദിയൊരുക്കി

> **Lead Summary:** **വടകര: **മേപ്പയിൽ ഇരിങ്ങൽ പാപ്പാൻ മെമ്മോറിൽ സ്പോർട്സ് ആൻഡ് കാരിയർ അക്കാദമി കേരളോത്സവത്തിൻ്റെ ഭാഗമായി. വില്ല്യാപ്പള്ളി പഞ്ചായത്തിൻെറ ആഭിമുഖ്യത്തിലാണ് ഇവിടെ കേരളോത്സവം നടക്കുന്നത്.

## Article Content

**വടകര: **മേപ്പയിൽ ഇരിങ്ങൽ പാപ്പാൻ മെമ്മോറിൽ സ്പോർട്സ് ആൻഡ് കാരിയർ അക്കാദമി കേരളോത്സവത്തിൻ്റെ ഭാഗമായി. വില്ല്യാപ്പള്ളി പഞ്ചായത്തിൻെറ ആഭിമുഖ്യത്തിലാണ് ഇവിടെ കേരളോത്സവം നടക്കുന്നത്.

ബാഡ്മിൻ്റൺ ടൂർണമെൻ്റിൽ പുരുഷ - വനിതാ താരങ്ങൾ മാറ്റുരക്കുന്നു. ഇരിങ്ങൽ പപ്പൻ മെമ്മോറിയൽ സ്പോർട്സ് ആൻഡ് കാരിയർ അക്കാദമിയിലെ സിന്തറ്റിക് ഇൻഡോർ സ്റ്റേഡിയതിൽവെച്ചാണ് മത്സരങ്ങൾ നടക്കുന്നത്.

ഇന്ന് രാവിലെ ആരംഭിച്ച ടൂർണമെൻ്റ വൈകുന്നേരത്തോടെ സമാപിക്കും. വിവിധ പുരുഷ - വനിതാ സ്പോർട്സ് ആക്ടിവിറ്റീസ്, ഫിറ്റ്നസ് എന്നിങ്ങനെ നിരവധി അവസരങ്ങൾ കടത്തനാടിൻ്റെ മണ്ണിൽ വീണ്ടും കാഴ്ചവെക്കുന്ന ഐ.പി .എം അക്കാദമി ഈ വരുന്ന മാസങ്ങളിൽ തന്നെ തോടന്നൂർ ബ്ലോക്ക് തല മത്സരങ്ങളും നടത്താനുളള തയ്യാറെടുപ്പിലാണ് സംഘാടകർ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/154730/ipm-academy-set-stage-keralolsavam)