---
title: "#potionma | പോഷൺമാ; ആയഞ്ചേരി ഗ്രാമ പഞ്ചായത്ത്തല മത്സരങ്ങൾ സംഘടിപ്പിച്ചു "
english_title: "#potionma #Ayanchery #grama #panchayat #level #competitions #organized"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/154810/potionma-ayanchery-grama-panchayat-level-competitions-organized"
published_at: "2023-10-18T15:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652fb694d6051_33.jpg"
keywords: []
---

# #potionma | പോഷൺമാ; ആയഞ്ചേരി ഗ്രാമ പഞ്ചായത്ത്തല മത്സരങ്ങൾ സംഘടിപ്പിച്ചു 

> **Lead Summary:** **ആയഞ്ചേരി: ** തോടന്നൂർ ബ്ലോക്ക് ഐ സി ഡി എസ് ആയഞ്ചേരി ഗ്രാമ പഞ്ചായത്ത്തല പോഷൺമാ പാചക മത്സരവും ക്വിസ് പ്രോഗ്രാമും ആയഞ്ചേരിയിൽ പ്രസിഡൻറ് കാട്ടിൽ മൊയ്തു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അമ്മമാരിലും കുട്ടികളിലും ഉണ്ടാകുന്ന പോഷണക്കുറവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ ആവിഷ്ക്കരിച്ച് നടപ്പാക്കുന്ന പദ്ധതിയാണിത്.

## Article Content

**ആയഞ്ചേരി: ** തോടന്നൂർ ബ്ലോക്ക് ഐ സി ഡി എസ് ആയഞ്ചേരി ഗ്രാമ പഞ്ചായത്ത്തല പോഷൺമാ പാചക മത്സരവും ക്വിസ് പ്രോഗ്രാമും ആയഞ്ചേരിയിൽ പ്രസിഡൻറ് കാട്ടിൽ മൊയ്തു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അമ്മമാരിലും കുട്ടികളിലും ഉണ്ടാകുന്ന പോഷണക്കുറവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ ആവിഷ്ക്കരിച്ച് നടപ്പാക്കുന്ന പദ്ധതിയാണിത്.

ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിഗ് കമ്മിറ്റി ചെയർ പേഴ്സൺ പി എം ലതിക അദ്ധ്യക്ഷത വഹിച്ചു. ടി.വി.കുഞ്ഞിരാമൻ മാസ്റ്റർ, എ.സുരേന്ദ്രൻ, രവി, ഷൈബ മല്ലി വീട്ടിൽ, ഐസിഡിഎസ് സൂപർവൈസർ സ്മിത, ഹെൽത്ത് ഇൻസ്പെക്ടർ സജീവൻ , ചാന്ദ്നി ടീച്ചർ സംസാരിച്ചു.

ക്വിസ് മത്സരത്തിൽ ഫസീല കളോളി 70-ാം നമ്പർ അംഗൻവാടി വിജയിച്ചു. പാചക മത്സരത്തിൽ ആതിര 86-ാം നമ്പർ അംഗൻവാടിയും വിജയം കരസ്ഥമാക്കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/154810/potionma-ayanchery-grama-panchayat-level-competitions-organized)