---
title: "ധീര ജവാൻമാർക്ക് ബിഗ് സല്യൂട്ട് : ഹരിത കുറിഞ്ഞാലിയോട് മെഴുകുതിരി വെട്ടം തെളിയിച്ചു"
english_title: "Big salute to brave soldiers: Candlelight vigil for Haritha Kurinjali"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/15488/big-salute-to-brave-soldiers-candlelight-vigil-for-haritha-kurinjali"
published_at: "2021-12-10T21:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b3808a23be8_haritha.jpg"
keywords: []
---

# ധീര ജവാൻമാർക്ക് ബിഗ് സല്യൂട്ട് : ഹരിത കുറിഞ്ഞാലിയോട് മെഴുകുതിരി വെട്ടം തെളിയിച്ചു

> **Lead Summary:** **ഓർക്കാട്ടേരി: **പ്രഥമ സംയുക്ത സേന മേധാവി ആയിരുന്ന ജനറൽ വിപിൻ റാവത്തും ഭാര്യയും ഉൾപ്പെടെ അദ്ദേഹത്തിന്റെ സഹപ്രവർത്തകരടക്കം ഊട്ടിയിലെ കൂനൂരിൽ വെച്ച് ഹെലികോപ്റ്റർ അപകടത്തിൽ മരണമടഞ്ഞ ധീരജവാന്മാർക്ക് അന്ത്യാഞ്ജലി അർപ്പിച്ചു കൊണ്ട് ഹരിത കുറിഞ്ഞാലിയോടിന്റെ നേതൃത്വത്തിൽ മെഴുകുതിരി വെട്ടം പരിപാടി സംഘടിപ്പിച്ചു.

## Article Content

**ഓർക്കാട്ടേരി: **പ്രഥമ സംയുക്ത സേന മേധാവി ആയിരുന്ന ജനറൽ വിപിൻ റാവത്തും ഭാര്യയും ഉൾപ്പെടെ അദ്ദേഹത്തിന്റെ സഹപ്രവർത്തകരടക്കം ഊട്ടിയിലെ കൂനൂരിൽ വെച്ച് ഹെലികോപ്റ്റർ അപകടത്തിൽ മരണമടഞ്ഞ ധീരജവാന്മാർക്ക് അന്ത്യാഞ്ജലി അർപ്പിച്ചു കൊണ്ട് ഹരിത കുറിഞ്ഞാലിയോടിന്റെ നേതൃത്വത്തിൽ മെഴുകുതിരി വെട്ടം പരിപാടി സംഘടിപ്പിച്ചു.

എടച്ചേരി സബ് ഇൻസ്പെക്ടർ ഷീജു പി. കെ, കൂ മുള്ളി ശ്രീധരൻ ( എക്സ് മിലിറ്ററി) എന്നിവർ ചേർന്ന് ദീപം തെളിയിച്ചു . വാർഡ് മെമ്പർ പി കെ സനൽകുമാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ക്ലബ്ബ് പ്രസിഡന്റ് എം എം ബിജു അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പി എം മനോജ് സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/15488/big-salute-to-brave-soldiers-candlelight-vigil-for-haritha-kurinjali)