---
title: "#KHRA | വീരഞ്ചേരി വഴി ബസ് സർവ്വീസ് നടത്തണം - കെ എച് ആർ എ "
english_title: "#Bus #service #shouldbe #run #via #veeranchery #KHRA"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/154907/bus-service-shouldbe-run-via-veeranchery-khra"
published_at: "2023-10-18T21:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653007c715a00_10.jpg"
keywords: []
---

# #KHRA | വീരഞ്ചേരി വഴി ബസ് സർവ്വീസ് നടത്തണം - കെ എച് ആർ എ 

> **Lead Summary:** **വടകര: **പുഞ്ചിരിമിൽ, വീരഞ്ചേരി, ജെടി റോഡ് വഴി സർവ്വീസ് നടത്തിക്കൊണ്ടിരിക്കുന്ന ബസ്സുകൾ ഇതേ വഴിയിലൂടെ തന്നെ പഴയ സ്റ്റാൻഡിലേക്ക് സർവ്വീസ് നടത്താൻ അനുവദിക്കണമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് വടകര യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.

## Article Content

**വടകര: **പുഞ്ചിരിമിൽ, വീരഞ്ചേരി, ജെടി റോഡ് വഴി സർവ്വീസ് നടത്തിക്കൊണ്ടിരിക്കുന്ന ബസ്സുകൾ ഇതേ വഴിയിലൂടെ തന്നെ പഴയ സ്റ്റാൻഡിലേക്ക് സർവ്വീസ് നടത്താൻ അനുവദിക്കണമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് വടകര യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.

അനധികൃതമായി നടത്തുന്ന തട്ടുകടകൾക്ക് എതിരെ കർശന നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ബസുകൾ ഇതുവഴി വരാതായതോടെ ഈ മേഖലയിലെ വ്യാപാരമേഖല ഉൾപ്പെടെ കടുത്ത മാന്ദ്യത്തിലായി.

ജില്ലാ സെക്രട്ടറി യു.സന്തോഷ് കുമാർ യോഗം ഉദ്ഘാടനം ചെയ്തു. അധ്യക്ഷത മുഹമ്മദ് വടകര വഹിച്ചു. സില്‍ഹാദ് ബഷീർ ചിക്കിൻസ്, ശക്തിധരൻ, സാദിക്ക്, പവിത്രൻ കുറ്റ്യാടി, റാഫി കണ്ടത്തിൽ, രാജൻ നിഷാര, ശ്രീലേഷ് കാഞ്ചന സുരേഷ് കുഞ്ഞിക്കണ്ടി എന്നിവർ യോഗത്തിൽ സംസാരിച്ചു.

യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡൻറ് - മുഹമ്മദ് എവറസ്റ്റ്, വർക്ക് പ്രസിഡൻറ് - അനൂപ് പ്ലാറ്റ് ഫോം, സെക്രട്ടറി - ശ്രീലേഷ് കാഞ്ചന, ട്രഷറർ - ഷാനു ശ്രീകൃഷ്ണ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/154907/bus-service-shouldbe-run-via-veeranchery-khra)