---
title: "#sdpi | ഇസ്രായേൽ ഭീകരതയ്ക്കെതിരെ എസ് ഡി പി ഐ വൈകിലശ്ശേരിയിൽ നൈറ്റ് വിജില്‍ സംഘടിപ്പിച്ചു"
english_title: "#SDPI #organized #night #vigil #Vaikalassery #against #Israeli #terrorism"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/155016/sdpi-organized-night-vigil-vaikalassery-against-israeli-terrorism"
published_at: "2023-10-19T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6530bd90be929_11.jpg"
keywords: []
---

# #sdpi | ഇസ്രായേൽ ഭീകരതയ്ക്കെതിരെ എസ് ഡി പി ഐ വൈകിലശ്ശേരിയിൽ നൈറ്റ് വിജില്‍ സംഘടിപ്പിച്ചു

> **Lead Summary:** **വൈക്കിലശ്ശേരി: ** ആശുപത്രിയിൽ ബോംബ് വർഷിച്ചു ആയിരക്കണക്കിന് രോഗികളെ ക്രൂരമായി കൊന്നൊടുക്കിയ ഇസ്രായേൽ ഭീകരതക്കെതിരെ എസ് ഡി പിഐ വൈകിലശ്ശേരി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് വിജിൽ സംഘടിപ്പിച്ചു.

## Article Content

**വൈക്കിലശ്ശേരി: ** ആശുപത്രിയിൽ ബോംബ് വർഷിച്ചു ആയിരക്കണക്കിന് രോഗികളെ ക്രൂരമായി കൊന്നൊടുക്കിയ ഇസ്രായേൽ ഭീകരതക്കെതിരെ എസ് ഡി പിഐ വൈകിലശ്ശേരി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് വിജിൽ സംഘടിപ്പിച്ചു.

പ്രതിഷേധത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ കോലം കത്തിച്ചു. എസ് ഡി പി ഐ വടകര മണ്ഡലം സെക്രട്ടറി ബഷീർ കെ കെ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.

ബ്രാഞ്ച് പ്രസിഡൻറ് അബ്ദുള്ള കെ പി, ബ്രാഞ്ച് സെക്രട്ടറി റാഷിദ്‌ കെ പി, റഫീഖ് കോട്ടയിൽ, സവാദ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/155016/sdpi-organized-night-vigil-vaikalassery-against-israeli-terrorism)