---
title: "#waste | കക്കൂസ് മാലിന്യം തള്ളി; ദുർഗന്ധത്താൽ നാട്ടുകാർ ദുരിതത്തിൽ"
english_title: "#toilet #waste #Residents #distressed #stench"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/155094/toilet-waste-residents-distressed-stench"
published_at: "2023-10-19T13:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6530e599f0d85_22.jpg"
keywords: []
---

# #waste | കക്കൂസ് മാലിന്യം തള്ളി; ദുർഗന്ധത്താൽ നാട്ടുകാർ ദുരിതത്തിൽ

> **Lead Summary:** **വടകര: **ചോറോട് ദേശീയപാതയോരത്ത് കക്കൂസ് മാലിന്യം തള്ളിയതായി പരാതി. രണ്ടു ദിവസം തുടർച്ചയായി മാലിന്യം തള്ളി കടന്നുകളഞ്ഞ സംഭവമുണ്ടായി. ഓവർ ബ്രിഡ്ജിന് വടക്ക് റോഡ് നിർമാണത്തിനു വേണ്ടി മണ്ണെടുത്ത ഭാഗത്താണ് കക്കൂസ് മാലിന്യം തള്ളിയിരിക്കുന്നത്.

## Article Content

**വടകര: **ചോറോട് ദേശീയപാതയോരത്ത് കക്കൂസ് മാലിന്യം തള്ളിയതായി പരാതി. രണ്ടു ദിവസം തുടർച്ചയായി മാലിന്യം തള്ളി കടന്നുകളഞ്ഞ സംഭവമുണ്ടായി. ഓവർ ബ്രിഡ്ജിന് വടക്ക് റോഡ് നിർമാണത്തിനു വേണ്ടി മണ്ണെടുത്ത ഭാഗത്താണ് കക്കൂസ് മാലിന്യം തള്ളിയിരിക്കുന്നത്.

പ്രദേശത്ത് അസഹ്യമായ ദുർഗന്ധമാണുള്ളത്. കിണറിലേക്ക് മലിനജലം എത്താൻ സാധ്യതയുണ്ട്. മിനിഞ്ഞാന്ന് മാലിന്യം തള്ളിയതിനെ തുടർന്ന് ഇന്നലെ രാത്രി വൈകിയും നാട്ടുകാർ മാലിന്യം തള്ളുന്നവരെ കാത്തിരുന്നെങ്കിലും കണ്ടില്ല. പുലർച്ചെ സമയങ്ങളിൽ വാഹനത്തിൽ നിന്ന് മാലിന്യം തള്ളിയതെന്ന് കരുതുന്നു. അധികൃതരുടെ ഭാഗത്ത് നിന്ന് ശക്തമായ നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/155094/toilet-waste-residents-distressed-stench)