---
title: "#accident | അ​മി​ത വേ​ഗത; ദേ​ശീ​യ പാ​ത​യിൽ ബ​സി​ടി​ച്ച് നാ​ല് കാ​റു​ക​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു"
english_title: "#Excessive #speed #Four #cars #damaged #bus #accident #national #highway"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/155111/excessive-speed-four-cars-damaged-bus-accident-national-highway"
published_at: "2023-10-19T14:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6530f071b29aa_WhatsApp_Image_2023-10-19_at_2.04.20_PM.jpeg"
keywords: []
---

# #accident | അ​മി​ത വേ​ഗത; ദേ​ശീ​യ പാ​ത​യിൽ ബ​സി​ടി​ച്ച് നാ​ല് കാ​റു​ക​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു

> **Lead Summary:** **വ​ട​ക​ര: **ദേ​ശീ​യ പാ​ത​യി​ലെ കൈ​നാ​ട്ടി​യി​ൽ അ​മി​ത വേ​ഗ​ത്തി​ൽ എ​ത്തി​യ ബ​സി​ടി​ച്ച് നാ​ല് കാ​റു​ക​ൾ അ​പ​ക​ട​ത്തി​ൽ​പ്പെട്ടു. വ​ട​ക​ര ഭാ​ഗ​ത്തു​നി​ന്നും ക​ണ്ണൂ​രി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സാ​ണ് അ​പ​ക​ടം വ​രു​ത്തി​വെ​ച്ച​ത്.

## Article Content

**വ​ട​ക​ര: **ദേ​ശീ​യ പാ​ത​യി​ലെ കൈ​നാ​ട്ടി​യി​ൽ അ​മി​ത വേ​ഗ​ത്തി​ൽ എ​ത്തി​യ ബ​സി​ടി​ച്ച് നാ​ല് കാ​റു​ക​ൾ അ​പ​ക​ട​ത്തി​ൽ​പ്പെട്ടു. വ​ട​ക​ര ഭാ​ഗ​ത്തു​നി​ന്നും ക​ണ്ണൂ​രി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സാ​ണ് അ​പ​ക​ടം വ​രു​ത്തി​വെ​ച്ച​ത്.

ഒ​രു കാ​റി​നെ മ​റി ക​ട​ക്കു​ന്ന​തി​നി​ടെ എ​തി​രെ വ​ന്ന ലോ​റി​യെ മ​റി​ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​ൽ മു​ന്നി​ലു​ണ്ടാ​യി​രു​ന്ന ഒ​രു കാ​റി​ലാ​ണ് ആ​ദ്യം ബ​സി​ടി​ച്ച​ത്.

ബ​സി​നു പി​റ​കെ​യെ​ത്തി​യ മ​റ്റു മൂ​ന്ന് കാ​റു​ക​ളും പ​ര​സ്പ​രം കൂ​ട്ടി​യി​ടി​ച്ചു. ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് അ​പ​ക​ടം. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് അ​ര​മ​ണി​ക്കൂ​റി​ലേ​റെ ദേ​ശീ​യ പാ​ത​യി​ൽ ഗ​താ​ഗ​തം സ്തം​ഭി​ച്ചു. വ​ട​ക​ര പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യ ശേ​ഷ​മാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. ദേ​ശീ​യ പാ​ത​യി​ൽ ബ​സു​ക​ളു​ടെ മ​ര​ണ​പ്പാ​ച്ചി​ലും അ​പ​ക​ട​ങ്ങ​ളും തു​ട​ർ​ക്ക​ഥ​യാ​വു​ക​യാ​ണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/155111/excessive-speed-four-cars-damaged-bus-accident-national-highway)