---
title: "#navakerala | നവകേരള സദസ്സ്; ആയഞ്ചേരിയിൽ 251 അംഗ സംഘാടക സമിതി രൂപീകരിച്ചു"
english_title: "#navakerala #sadass #251 #member #organizing #committee #formed #Ayanchery"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/155144/navakerala-sadass-251-member-organizing-committee-formed-ayanchery"
published_at: "2023-10-19T16:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653107430bdc9_4aa.jpg"
keywords: []
---

# #navakerala | നവകേരള സദസ്സ്; ആയഞ്ചേരിയിൽ 251 അംഗ സംഘാടക സമിതി രൂപീകരിച്ചു

> **Lead Summary:** **ആയഞ്ചേരി: ** നവകേരള സദസ്സിന്റെ ഭാഗമായ് നവംബർ 24 ന് കുറ്റ്യാടി നിയോജക മണ്ഡലത്തിൽ എത്തിച്ചേരുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരും അടങ്ങുന്ന സദസ്സ് വിജയിപ്പിക്കാൻ ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് സംഘാടക സമിതി രൂപീകരിച്ചു.

## Article Content

**ആയഞ്ചേരി: ** നവകേരള സദസ്സിന്റെ ഭാഗമായ് നവംബർ 24 ന് കുറ്റ്യാടി നിയോജക മണ്ഡലത്തിൽ എത്തിച്ചേരുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരും അടങ്ങുന്ന സദസ്സ് വിജയിപ്പിക്കാൻ ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് സംഘാടക സമിതി രൂപീകരിച്ചു.

മേമുണ്ട ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ ഒരുക്കുന്ന സദസ്സിൽ വെച്ച് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നിവേദനങ്ങളൾ സമർപ്പിക്കൻ വേണ്ട സൗകര്യങ്ങൾ ഒരുക്കാനും പ്രചരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും വിവിധ കമ്മിറ്റികൾ രൂപീകരിച്ചു. തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി എം ലീന ഉൽഘാടനം ചെയ്തു.

ആയഞ്ചേരി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.വി.കുഞ്ഞിരാമൻ മാസ്റ്റർ അധ്യക്ഷം വഹിച്ചു. നിയോജക മണ്ഡലം സംഘാടക സമിതി വൈസ് ചെയർമാൻ കെ. കെ. ദിനേശൻ പരിപാടി വിശദീകരണം നടത്തി. വി.ടി ബാലൻ മാസ്റ്റർ, കെ.കെ.രാജൻ, പി.കെ. ബാലൻ, കണ്ടോത്ത് കുഞ്ഞിരാമൻ, സി എച്ച് ഹമീദ് മാസ്റ്റർ, കരീം പിലാക്കി, മുത്തു തങ്ങൾ എന്നിവർ സംസാരിച്ചു.

ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ശീതള കെ സ്വാഗതവും, പി.രവീന്ദ്രൻ നന്ദിയും പറഞ്ഞു. സംഘാടക സമിതി ഭാരവാഹികളായി ചെയർമാൻ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ കൺവീനർ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ശീതള കെ, ഖജാൻജി സ്പെഷൽ വില്ലേജ് ഓഫീസർ ഇ.പി.രാജൻ എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/155144/navakerala-sadass-251-member-organizing-committee-formed-ayanchery)