---
title: "അഴിയൂരില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍  അഗ്രി ന്യൂട്രി ഗാര്‍ഡന്‍ പദ്ധതിക്ക് തുടക്കമായി"
english_title: "Led by Kudumbasree The beginning of the Agri Nutri Garden project"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/15544/led-by-kudumbasree-the-beginning-of-the-agri-nutri-garden-project"
published_at: "2021-12-11T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b449bba4598_agri graden .jpg"
keywords: []
---

# അഴിയൂരില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍  അഗ്രി ന്യൂട്രി ഗാര്‍ഡന്‍ പദ്ധതിക്ക് തുടക്കമായി

> **Lead Summary:** അഴിയൂര്‍ : വീടുകള്‍ കേന്ദ്രീകരിച്ച് പച്ചക്കറികളും ഫല വൃക്ഷങ്ങളും സ്വന്തമായി നട്ടുവളര്‍ത്തുന്നതിനു വേണ്ടി കുടുംബശ്രീ ജില്ലാ മിഷന്‍ ആരംഭിച്ച പുതിയ പദ്ധതിയായ അഗ്രി ന്യൂട്രി ഗാര്‍ഡന്‍ പദ്ധതിക്ക് രണ്ടാം വാര്‍ഡില്‍ തുടക്കമായി. ഒരു വാര്‍ഡില്‍ നിന്ന് 50 സ്ത്രീകള്‍ക്കാണ് പദ്ധതിയിലൂടെ സഹായം ലഭിക്കുക.

## Article Content

അഴിയൂര്‍ : വീടുകള്‍ കേന്ദ്രീകരിച്ച് പച്ചക്കറികളും ഫല വൃക്ഷങ്ങളും സ്വന്തമായി നട്ടുവളര്‍ത്തുന്നതിനു വേണ്ടി കുടുംബശ്രീ ജില്ലാ മിഷന്‍ ആരംഭിച്ച പുതിയ പദ്ധതിയായ അഗ്രി ന്യൂട്രി ഗാര്‍ഡന്‍ പദ്ധതിക്ക് രണ്ടാം വാര്‍ഡില്‍ തുടക്കമായി. ഒരു വാര്‍ഡില്‍ നിന്ന് 50 സ്ത്രീകള്‍ക്കാണ് പദ്ധതിയിലൂടെ സഹായം ലഭിക്കുക.

3 സെന്റ് സ്ഥലം ഉള്ള സ്ത്രീകള്‍ക്ക് വിത്തുകളും വളങ്ങളും സൗജന്യമായി നല്‍കുന്നതാണ്. കൂടാതെ കൃഷി ചെയ്യേണ്ട രീതിയെക്കുറിച്ച് ക്ലാസ് നല്‍കുന്നതാണ്. അഞ്ചുതരം വിത്തുകളാണ് നല്‍കുക. വഴുതന, ചീര, പയര്‍, മത്തന്‍ ,പാവല്‍ എന്നീ വിത്തുകളാണ് നല്‍കുക. രണ്ടുമാസത്തിനുള്ളില്‍ വളര്‍ച്ച ഉണ്ടാകുന്ന വിത്തുകളാണ് ,വീടുകളില്‍ ആവശ്യമുള്ള പച്ചക്കറികള്‍ സ്വയം ഉല്പാദിപ്പിച്ച് വീടുകളെ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തിനു വേണ്ടിയാണ് കുടുംബശ്രീ പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചത്.

അഴിയൂര്‍ പഞ്ചായത്തിന്റെ ഉദ്ഘാടനം രണ്ടാം വാര്‍ഡില്‍ ഹാജിയാര്‍പള്ളി മദ്രസയില്‍ വെച്ച് പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സാജിദ് നെല്ലോളി, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു ജയ്‌സണ്‍, എ.ഡി.എസ് കെ. ടി. കെ. അനിത, മാസ്റ്റര്‍ ഫാര്‍മര്‍ കെ കെ ഗീത എന്നിവര്‍ സംസാരിച്ചു. കൃഷി രീതിയെക്കുറിച്ചും പരിപാലനത്തെ കുറിച്ച് വിശദമായ ക്ലാസും നടന്നു. അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ 75 കൂട്ടുത്തരവാദിത്ത ഗ്രൂപ്പ് കാര്‍ഷിക രംഗത്ത് പ്രവര്‍ത്തിക്കുന്നു. 300 ഓളം സ്ത്രീകള്‍ ഈ രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/15544/led-by-kudumbasree-the-beginning-of-the-agri-nutri-garden-project)